കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് വീണ നികുതിയടച്ചു; ജി.എസ്.ടി വകുപ്പിന്റെ റിപ്പോര്‍ട്ട്
കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് വീണ നികുതിയടച്ചു; ജി.എസ്.ടി വകുപ്പിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് നല്‍കിയ സേവനത്തിനു പ്രതിഫലമായി ലഭിച്ച പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സ്ഥാപനം ഐ.ജി.എസ്.ടി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചു. കമ്പനിയില്‍നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചതായി ജി.എസ്.ടി കമ്മിഷണര്‍ ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. എന്നാല്‍ നികുതി അടച്ചത് എന്നാണെന്നോ എത്ര രൂപയാണെന്നോ ധനവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐ.ടി. കമ്പനി. ആയതിനാല്‍, കര്‍ണാടകയിലും കേരളത്തിലുമായിട്ടായിരുന്നു നികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഐ.ജി.എസ്.ടി. ഉള്‍പ്പെടെ വീണ അടച്ചിട്ടുണ്ടെന്നും ഇതിനൊക്കെ രേഖകളുണ്ടെന്നും ധനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക്, സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം നിയമസഭയിലും പുറത്തും കത്തിപ്പിടിച്ചതോടെ സി.പി.എമ്മും സര്‍ക്കാരും പ്രതിരോധത്തിലായി. വീണ നികുതി അടച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും നിയമസഭയിലും പുറത്തും വിശദീകരിച്ചെങ്കിലും ഇതുവരെ കണക്കൊന്നും വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."