HOME
DETAILS
MAL
ഒമാനില്‍ ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി
backup
October 21 2023 | 18:10 PM
മസ്‌കത്ത്: ഒമാനിൽ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.കടലില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് (ഇഎംസി) അറിയിച്ചത്. സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ നിവാസികള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു.
ഒമാന്‍ കടലില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. രാവിലെ 10 മണിയോടെയാണ് ഭൂകമ്പമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സൗത്ത് അല്‍ ഷര്‍ഖിയയിലെ സൂര്‍ പ്രവിശ്യക്ക് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
Content Highlights: Earthquake Recorded In Oman
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."