HOME
DETAILS

വിലക്കയറ്റം: സർക്കാർ ഇടപെടൽ അനിവാര്യം

  
backup
November 13 2022 | 20:11 PM

48653563-3


അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾക്കുള്ള തീവില വിപണിയിൽ ശമനമില്ലാതെ തുടരുന്നതിനിടയിലാണ് നിർമാണ വസ്തുക്കൾക്കും വില മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. രൂക്ഷ വിലക്കയറ്റത്താൽ സംസ്ഥാനത്തെ നിർമാണമേഖല സ്തംഭിച്ചിരിക്കുകയാണ്. സർക്കാർ പദ്ധതികളും അവതാളത്തിലാണ്. ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള ഭവന നിർമാണവും മുടങ്ങിയിരിക്കുന്നു. വീട് നിർമാണവും സ്തംഭിച്ചു.സമയബന്ധിതമായി വീട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകാതെ വരുമ്പോൾ വലിയ ബാധ്യതയായിരിക്കും ഉടമസ്ഥർക്കുണ്ടാവുക. അരിക്കും പച്ചക്കറികൾക്കും വില കുതിച്ചുകയറുമ്പോൾ സാധാരണക്കാരൻ പിടിച്ചുനിൽക്കുന്നത് നിർമാണമേഖലയിലെ ജോലിയാലാണ്. അതാണിപ്പോൾ ഇല്ലാതായിരിക്കുന്നത്. നിർമാണമേഖല സ്തംഭിക്കുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമാകുന്നത്.


സിമന്റ്, വാർക്കക്കമ്പി, മണൽ, ചെങ്കല്ല്, ക്വാറി ഉൽപന്നങ്ങൾ, ഹോളോബ്രിക്‌സ് തുടങ്ങിയ സാമഗ്രികൾക്കെല്ലാം വില അനുദിനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. സിമന്റ് ചാക്കൊന്നിനു ഒരു മാസം മുമ്പ് 380 രൂപ വിലയായിരുന്നിടത്ത് ഇപ്പോൾ അഞ്ഞൂറ് രൂപ കൊടുക്കണം. ഇനിയും വില കൂടിയേക്കാം. മാസങ്ങൾക്കിടയിൽ ഒരു ടൺ സ്റ്റീലിന് 20,000 രൂപയാണ് വർധിച്ചത്. പെയിന്റ്, ഇലക്ട്രിക് സാമഗ്രികൾ, ടൈൽസ് എന്നിവയ്‌ക്കെല്ലാം 15 ശതമാനം മുതൽ 30 ശതമാനം വരെ വില കൂടി. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 35 ശതമാനം വില വർധനവാണുണ്ടായത്.


നിർമാണപ്രവർത്തനങ്ങൾ ഏറെയും നടക്കുന്നത് വീടുമായി ബന്ധപ്പെട്ടാണ്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കടമെടുത്തും കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയുമാണ് പലരും വീടു നിർമാണത്തിനൊരുങ്ങുന്നത്. എന്നാൽ ഇപ്പോഴത്തെ രൂക്ഷ വിലക്കയറ്റം ഇടത്തര-സാധാരണക്കാരുടെ വീട് നിർമാണം സ്തംഭിപ്പിച്ചിരിക്കുന്നു. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയത് സമയത്തിന് തിരിച്ചടക്കണം. പാതിവഴിയിൽ നിർത്തിവച്ച നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയാതെവരും. കൂലിത്തൊഴിലാളികളുടെ കൂരകകളിൽ അടുപ്പുകൾ പുകയാതാകും. നിർമാണ മേഖലയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ഇതായിരിക്കും സംഭവിക്കാൻ പോകുന്നത്.


നിർമാണ സാമഗ്രികൾക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ഇൗ അവസരം അവിടങ്ങളിലെ സിമന്റ്, സ്റ്റീൽ ഉൽപാദകർ മുതലാക്കുകയാണ്. തമിഴ്നാട്ടിൽ സർക്കാർ മേഖലകളിൽ മൂന്ന് സിമന്റ് കമ്പനികൾ പ്രവർത്തിക്കുന്നതിനാൽ ന്യായമായ വിലയിൽ ഉപയോക്താക്കൾക്ക് സിമന്റ് കിട്ടുന്നു. കേരളത്തിലുമുണ്ട് സർക്കാർ ഉടമസ്ഥതയിൽ സിമന്റ്സ് കമ്പനി, മലബാർ സിമന്റ് ഫാക്ടറി. സാധാരണക്കാരന്റെ ആവശ്യം നിറവേറ്റാൻ ഇത് ഉപകരിക്കുന്നില്ല. ഇവിടെ അഞ്ചു ശതമാനത്തിൽ താഴെയാണ് ഉൽപാദനം. ഇരുപത്തിയഞ്ച് ശതമാനമാക്കിയെങ്കിലും ഉയർത്താൻ സർക്കാർ ഭാഗത്ത് നീക്കമുണ്ടായാൽ കുത്തക കമ്പനികളെ നിയന്ത്രിക്കാനാകും. കുതിച്ചുയരുന്ന സിമന്റ് വില പിടിച്ചുനിർത്താനും കഴിയും. മണൽക്ഷാമം പരിഹരിക്കാൻ ഡാമുകളിൽനിന്ന് മണൽ ശേഖരിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. അതും എവിടെയുമെത്തിയില്ല. വിലക്കയറ്റത്തോടൊപ്പം സാധന സാമഗ്രികളുടെ ലഭ്യതക്കുറവും നിർമാണമേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്.


ലോക്ക്ഡൗണിനുശേഷം നിർമാണമേഖല പതുക്കെ ഉണർന്നുവരികയായിരുന്നു. അതിനിടയിലാണ് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന വിധത്തിൽ അരിയടക്കമുള്ള നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചു കയറാൻ തുടങ്ങിയത്. കൂടാതെ, നിർമാണ വസ്തുക്കൾക്കും രൂക്ഷമാംവിധം വില വർധിച്ചുകൊണ്ടിരിക്കുന്നു.
യു.ഡി.എഫ് സർക്കാർ ഭരിച്ചപ്പോഴും നിർമാണ സാമഗ്രികൾക്ക് വില വർധനവുണ്ടായിരുന്നു. സിമന്റിന് വില വർധിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സിമന്റ് കമ്പനികളുടെ യോഗം വിളിച്ച് വില നിയന്ത്രണം നടപ്പിൽവരുത്തി. വാർക്കക്കമ്പിക്ക് വില വർധനവും ക്ഷാമവും അനുഭവപ്പെട്ടപ്പോൾ സർക്കാർ മുൻകൈയെടുത്ത് കമ്പി ഇറക്കുമതി ചെയ്തു. ഇതര സംസ്ഥാനങ്ങളിൽനിന്ന് സർക്കാർ മേൽനോട്ടത്തിൽ സിമന്റ് എത്തിച്ചു. കുതിച്ചുയരുന്ന വില നിയന്ത്രിക്കാൻ റെഗുലേറ്ററി ബോർഡ് രൂപീകരണത്തിലൂടെ കഴിയും. സിമന്റ് കമ്പനികൾ സംഘടിതമായാണ് വിലവർധിപ്പിക്കുന്നത്. ഇതിനെതിരേ സർക്കാരിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിക്കാവുന്നതാണ്. എന്നാൽ അത്തരത്തിൽ ഒരു നീക്കവും സർക്കാർ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ചുരുങ്ങിയപക്ഷം മലബാർ സിമന്റ്‌സിലെ ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികളിലേക്കെങ്കിലും സർക്കാറിന്റെ ശ്രദ്ധതിരിയേണ്ടതാണ്.
സർക്കാരിന്റെ ഊർജവും ശ്രദ്ധയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂട്ടുന്നതിൽ ചുരുങ്ങിപ്പോകുമ്പോൾ സാധാരണക്കാരന്റെ ജീവിതമാണ് പെരുവഴിയിലാകുന്നത്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്താൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് നിർമാണസാമഗ്രികളുടെ വിലയും കുതിച്ചുയരുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ അടിയന്തരമായും ഇടപെട്ടേ തീരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago