HOME
DETAILS
MAL
യു.എ.ഇയില്‍ വില വര്‍ധനവ് തടയാന്‍ നടപടി
backup
November 14 2022 | 05:11 AM
ദുബൈ: അവശ്യസാധനങ്ങളുടെ വില വര്‍ധന തടയാന്‍ നടപടിയുമായി യു.എ.ഇ അധികൃതര്‍. എണ്ണ, മുട്ട, പാല്, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവര്‍ധനവിന് ഇനി മുതല്‍ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം. ഇത് സംബന്ധിച്ച പുതിയ നയത്തിന് മന്ത്രിസഭ അനുമതി നല്കി. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച് കൂടുതല്‍ ഉല്പന്നങ്ങള് ലിസ്റ്റില്‍ ഉള്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണക്കാരെ വിലവര്‍ധനവില്‍ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉത്്പാദകരും വില്‍പ്പനക്കാരും തമ്മിലെ ബന്ധം കൂടുതല്‍ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."