ലോഹ സ്വഭാവങ്ങള്‍
കണ്ടെത്തിയ മൂലകങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളാണ്. എല്ലാം ലോഹങ്ങളും ബലമുള്ളാണെന്നാണ് ഭൂരിപക്ഷംപേരുടേയും ധാരണ. എന്നാല്‍ ടണ്‍കണക്കിന് ഭാരം താങ്ങാന്‍ ശേഷിയുള്ളതുതൊട്ട് അന്തരീക്ഷ താപ നിലയില്‍ ഉരുകിപ്പോകുന്ന ലോഹങ്ങള്‍ വരെ മൂലകങ്ങള്‍ക്കിടയിലുണ്ട്. ലോഹങ്ങള്‍ താപത്തിന്റേയും വൈദ്യുതിയുടേയും ചാലകങ്ങളാണ്. അവശ്യമായ ആകൃതിയിലേക്ക് രൂപപ്പെടുത്തിയെടുക്കാം എന്നതും ലോഹങ്ങളുടെ സവിശേഷതയാണ്.
ലോഹസങ്കരങ്ങള്‍
രണ്ടോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ത്ത് നിര്‍മിക്കുന്നതാണ് ലോഹസങ്കരം ഇങ്ങനെ ചേര്‍ക്കുന്ന മൂലകങ്ങളില്‍ ഒന്നെങ്കിലും ലോഹമായിരിക്കും. ലോഹസങ്കരങ്ങള്‍ക്ക് ഘടകലോഹത്തില്‍നിന്നു പ്രകടമായ സ്വഭാവ സവിശേഷതകള്‍ കാണും. ഇരുമ്പ് സസ്വാഭാവികമായി തുരുമ്പിക്കാറുണ്ട്. എന്നാല്‍ ഇരുമ്പ്, ക്രോമിയം, നിക്കല്‍, കാര്‍ബണ്‍ എന്നിവ ഉപയോഗപ്പെടുത്തി നിര്‍മിച്ച സ്റ്റെയിന്‍ലസ് സ്റ്റീല്‍ തുരുമ്പിക്കുന്നില്ല. ലോകപ്രശസ്തമായ ഈഫല്‍ ടവര്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. വീടുകളിലുപയോഗിക്കുന്ന കത്തി തൊട്ട് ഓപ്പറേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കുവരെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പുരാതന കാലത്തേ നമ്മുടെ നാട്ടില്‍ ലോഹസങ്കരവിദ്യക്ക് വന്‍ പ്രചാരമുണ്ടായിരുന്നു. ഇരുമ്പും കാര്‍ബണും ചേര്‍ത്ത് ഉരുക്ക്, കോപ്പറും സിങ്കും ചേര്‍ത്ത് പിച്ചള(ബ്രാസ്), കോപ്പറും ടിന്നും ചേര്‍ത്ത് ഓട് (ബ്രോണ്‍സ്) തുടങ്ങിയവ വര്‍ഷങ്ങള്‍ക്കു മുമ്പേ നിര്‍മിച്ചിരുന്നു.
ഇരുമ്പ്, ടിന്‍, കോപ്പര്‍ (ചെമ്പ്),സ്വര്‍ണം, വെള്ളി എന്നിവ ഉപയോഗിച്ചാണ് പഞ്ചലോഹം നിര്‍മിക്കുന്നത്. ഭാരതീയ വാസ്തു ശാസ്ത്രത്തിലും ശില്‍പ്പകലയിലും ഇതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുള്ളതാണ്. ഘടകലോഹത്തേക്കാള്‍ കാഠിന്യം കാണിക്കുന്നു. ലോഹനാശനത്തെ തടയുന്നു. ദ്രവണാങ്കം ഘടകലോഹത്തേക്കാള്‍ കുറയുന്നു എന്നീ ഗുണങ്ങള്‍ ലോഹ സങ്കരങ്ങള്‍ക്കുണ്ട്.
ലോഹങ്ങളുടെ വിഭാഗങ്ങള്‍
ലോഹങ്ങളെ അവയുടെ സവിശേഷതകള്‍ അനുസരിച്ച് വിവിധ രീതിയില്‍ തരം തിരിച്ചിട്ടുണ്ട്. ആല്‍ക്കലി മെറ്റല്‍സ്, ആല്‍ക്കലൈന്‍ എര്‍ത്ത് മെറ്റല്‍സ്, ട്രാന്‍സിഷന്‍ മെറ്റല്‍സ്, പോസ്റ്റ് ട്രാന്‍സിഷന്‍ മെറ്റല്‍സ് തുടങ്ങിയവയാണവ.
ക്രിയാശീലത
ലോഹങ്ങള്‍ക്ക് വായു ജലം ആസിഡ് തുടങ്ങിയവയുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള കഴിവുണ്ട്. ഈ കഴിവ് ഏറ്റവും കൂടുതലുള്ളലോഹമാണ് ക്രിയാശീലതയില്‍ മുമ്പന്‍. ക്രിയാശീലത വിവിധ ലോഹങ്ങള്‍ക്ക് വിവിധ അവസ്ഥകളില്‍ വ്യത്യസ്തമായിരിക്കും.
മെറ്റാലിക് ലസ്റ്റര്‍
ലോഹങ്ങളുടെ പുതുതായി മുറിക്കപ്പെട്ട പ്രതലങ്ങള്‍ക്ക് നല്ല തിളക്കം കാണും. ഇതാണ് മെറ്റാലിക് ലസ്റ്റര്‍. ക്രമേണ ഈ തിളക്കം ഓക്‌സിജന്റെ പ്രവര്‍ത്തന ഫലമായി നഷ്ടപ്പെടും.
മാലിയബിലിറ്റി
ലോഹങ്ങളെ അടിച്ചു പരത്തി നേര്‍ത്ത തകിടുകളാക്കി മാറ്റാന്‍കഴിയും. ആദ്യകാലത്തുതന്നെ ഇന്ത്യയില്‍ ചെമ്പിന് അടിച്ചു പരത്തി ചെമ്പോലകളുണ്ടാക്കി എഴുതാന്‍ ഉപയോഗിച്ചിരുന്നു. ചോക്ലേറ്റുകളില്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിലുകള്‍ അലൂമിനിയത്തിന്റെ മാലിയബിലിറ്റി ഉപയോഗപ്പെടുത്തുന്നു.
സോണോറിറ്റി
ഉറച്ച പ്രതലങ്ങളില്‍ തട്ടുമ്പോള്‍ ലോഹങ്ങള്‍ക്ക് ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട് ഇതാണ് സോണോറിറ്റി. വിവിധ തരം ശബ്ദോപകരണങ്ങളില്‍ ഈ സവിശേഷത ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണമെന്ന വിസ്മയം
പ്രകൃതിയില്‍ സ്വതന്ത്രരൂപത്തില്‍ കാണപ്പെടുന്നതിനാല്‍ തന്നെ ആദ്യ കാലത്തേ സ്വര്‍ണം പുരാതന മനുഷ്യര്‍ കണ്ടെത്തിയിരുന്നു. പക്ഷെ ഇവ ആയുധ നിര്‍മാണത്തിന് അനുയോജ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ആഭരനിര്‍മാണത്തിന് അനുയോജ്യമാണെന്നറിഞ്ഞതോടെയാണ് സ്വര്‍ണത്തെ മനുഷ്യന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
പലതരം സ്വര്‍ണം
നിക്കല്‍, പലേഡിയം തുടങ്ങിയ വിലകൂടിയ ലോഹങ്ങള്‍ ചേര്‍ത്ത സ്വര്‍ണത്തെ
വൈറ്റ് ഗോള്‍ഡ് എന്നാണ് പറയുന്നത്. വിപണിയില്‍ ഇവയ്ക്ക് വില കൂടുതലായിരിക്കും. കാല്‍ ഭാഗം വെള്ളിയും മുക്കാല്‍ ഭാഗം സ്വര്‍ണവും ചേര്‍ത്ത് ആഭരണങ്ങളാണ് ഗ്രീന്‍ ഗോള്‍ഡ്.
സ്വര്‍ണം ലഭിക്കുന്ന വഴി
സ്വര്‍ണം മുഖ്യമായും മണ്ണില്‍നിന്നു കുഴിച്ചെടുക്കുകയാണ് പതിവ്. സ്വതന്ത്രാവസ്ഥയിലായതിനാല്‍ മണല്‍ തരികളോ ചരലുകളുമായോ ചേര്‍ന്നാണ് സ്വര്‍ണം ലഭിക്കുന്നത്. ഭൂമിക്കടിയിലുള്ള സ്വര്‍ണത്തരികള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മേല്‍മണ്ണിലെത്താറുമുണ്ട്. ചിലപ്പോള്‍ പുഴകളിലും കടലിലും മണല്‍തരികള്‍ക്കൊപ്പം സ്വര്‍ണവും കാണപ്പെടും.
അരിപ്പകള്‍ വഴി അരിച്ചെടുത്തും സ്വര്‍ണമടങ്ങുന്ന അയിരിനെ മെര്‍ക്കുറിയുമായി ചേര്‍ത്തു ചൂടാക്കിയും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രീതിയുമുണ്ട്. അമാല്‍ഗമേഷന്‍ എന്നാണ് ചൂടാക്കല്‍ വിദ്യക്കു പേര്. പ്ലേസര്‍ മൈനിംഗ് എന്ന ശുദ്ധീകരണ പ്രക്രിയയും ആദ്യ കാലത്തുണ്ടായിരുന്നു. 1064 ഡിഗ്രി താപ നിലതൊട്ട് സ്വര്‍ണം ഉരുകാന്‍ തുടങ്ങും. ഇതിനു ശേഷം സ്വര്‍ണത്തില്‍ മറ്റു ലോഹങ്ങള്‍ ചേര്‍ത്ത് നൈട്രിക് ആസിഡിന്റെ സാന്നിധ്യത്തില്‍ ചൂടാക്കും. അപ്പോഴാണ് ശുദ്ധസ്വര്‍ണം നമുക്ക് ലഭിക്കുക.
ഇരുമ്പ് ലോകം
ലോകത്ത് ഏറ്റവും കൂടുതലുള്ള ലോഹം ഇരുമ്പാണ്. ഏകദേശം തൊണ്ണൂറ് ശതമാനവും ഇരുമ്പു തന്നെ. വര്‍ഷത്തില്‍ അറുപത് കോടി ടണ്ണിനു മുകളില്‍ ഇരുമ്പ് ഖനനം നടത്തുന്നുണ്ട്.
ഉരുകല്‍നില
ഒരു ലോഹം ഉരുകാനാവശ്യമായ താപ നിലയാണ് മെല്‍റ്റിംഗ് പോയന്റ് (ഉരുകല്‍ നില).
പല ലോഹങ്ങള്‍ക്കും പല തരത്തിലുള്ള ഉരുകല്‍ നിലയാണുള്ളത്. ഏതാനും ലോഹങ്ങളുടെ ഉരുകല്‍നില ഇങ്ങനെയാണ്- സീഷിയം 28.5 താപനിലയില്‍ ഉരുകും. ഗാലിയം ഉരുകാന്‍ 29.8 ഡിഗ്രി സെല്‍ഷ്യസ് വേണ്ടി വരും. ഇരുമ്പ് ഉരുകാന്‍ 1538 ഡിഗ്രി താപനില വേണം. ഇന്‍കാന്റസെന്റ് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ടങ്‌സ്റ്റണ്‍ ഉരുകാന്‍ ഏകദേശം 3414 ഡിഗ്രി താപ നിലയെങ്കിലും വേണം.
അയിരും
വ്യാവസായിക നിര്‍മാണവും
ഏറ്റവും ലാഭകരമായി ഒരു ലോഹം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്ന ധാതുവിനെ ആ ലോഹത്തിന്റെ അയിര് എന്ന് പറയുന്നു. ഇരുമ്പിന്റെ അയിരാണ് ഹേമറ്റൈറ്റ്. അലൂമിനിയത്തിന്റെ അയിരിന്റെ പേരാണ് ബോക്‌സൈറ്റ്. അലൂമിനിയത്തിന്റെ വ്യാവസായിക നിര്‍മാണം ഹാള്‍ -ഹൊറാള്‍ട്ട് പ്രക്രിയ എന്നാണ് അറിയപ്പെടുന്നത്. ബ്ലാസ്റ്റ് ഫര്‍ണസ് ഉപയോഗിച്ചാണ് ഇരുമ്പു നിര്‍മാണം വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്നത്.
അയിരുകളുടെ
സാന്ദ്രണമാര്‍ഗങ്ങള്‍
ജല പ്രവാഹത്തില്‍ കഴുകിയെടുക്കല്‍
പ്ലവന പ്രക്രിയ
കാന്തിക വിഭജനം
ലീച്ചിങ്
റോസ്റ്റിംഗ്
കാല്‍സിനേഷന്‍
ലോഹശുദ്ധീകരണ
മാര്‍ഗങ്ങള്‍
ഉരുക്കി വേര്‍തിരിക്കല്‍
സ്വേദനം
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."