ശ്രീരാമനില്ലാതെ അയോധ്യയില്ലെന്ന് രാഷ്ട്രപതി
അയോധ്യയില്‍ രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് രാംനാഥ് കോവിന്ദ്
ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമനില്ലാത്ത അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമന്‍, അയോധ്യ അവിടെയാണ്. ശ്രീരാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത് എന്നാണര്‍ഥം. തന്റെ പേരുപോലും അതില്‍നിന്നുണ്ടായതാണ്. ശ്രീരാമനോടുള്ള ഭക്തിയില്‍നിന്നാണ് കുടുംബം തനിക്ക് ഈ പേരു പോലും നല്‍കിയതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാമായണ കോണ്‍ക്ലേവിന്റെ തപാല്‍ കവര്‍ അനാച്ഛാദനം ചെയ്ത രാഷ്ട്രപതി സാംസ്‌കാരികവും മതപരവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള പരിപാടികള്‍ പ്രധാനപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."