ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ എച്ച്.എസ് പ്രണോയ്, എല്‍ദോസ് പോള്‍ എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അജന്തയ്ക്കാണ് ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം. മലയാളികളായ എച്ച്.എസ് പ്രണോയ്, എല്‍ദോസ് പോള്‍ എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരവും ലഭിച്ചു.15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും നാലുപേര്‍ക്ക് ധ്യാന്‍ചന്ദ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും ലഭിച്ചു. ഇത്തവണ ബിര്‍മിങ്ങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലാണ് സ്വന്തമാക്കിയത്. അശ്വിനി അക്കുന്‍ജി(അത്ലെറ്റിക്സ്), ധരംവീര്‍ സിങ്(ഹോക്കി), ബി.സി സുരേഷ്(കബഡി), ബഹാദുര്‍ ഗുരുങ്(പാരാ അത്ലെറ്റിക്സ്) എന്നിവര്‍ക്കാണ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം.
മറ്റ് അര്‍ജുന ജേതാക്കള്‍: സീമ പുനിയ(അത്ലെറ്റിക്സ്), അവിനാഷ് മുകുന്ദ്(അത്ലെറ്റിക്സ്), ലക്ഷ്യ സെന്‍(ബാഡ്മിന്റണ്‍), അമിത്(ബോക്സിങ്), നിക്ഹത് സരീന്(ബോക്സിങ്), ഭക്തി പ്രദീപ് കുല്‍ക്കര്‍ണി(ചെസ്), ആര്. പ്രഗ്ഞാനന്ദ(ചെസ്), ദീപ് ഗ്രെയ്സ്(ഹോക്കി), സുശീല ദേവി(ജുഡോ), സാക്ഷികുമാരി(കബഡി), നയന്‍ മോനി(ലോണ്‍ ബൗള്‍), സാഗര്‍ കൈലാസ്, എളവേനില്‍ വാളറിവന്(ഷൂട്ടിങ്), ഓംപ്രകാശ് മിതര്‍വാള്‍(ഷൂട്ടിങ്), ശ്രീജ അകൂല(ടേബിള്‍ ടെന്നീസ്), വികാസ് താക്കൂര്‍(വെയിറ്റ് ലിഫ്റ്റിങ്), അന്‍ഷു(റെസ്ലിങ്), സരിത(റെസ്ലിങ്), പ്രവീണ്‍(വുഷു), മാനസി ഗിരിഷ്ചന്ദ്ര ജോഷി(പാരാ ബാഡ്മിന്റണ്‍), തരുണ്‍ ധില്ലോണ്‍(പാരാ ബാഡ്മിന്റണ്‍), സ്വപ്നില്‍ പാട്ടീല്‍(പാരാ സ്വിമ്മിങ്), ജെര്‍ലിന്‍ അനിക(ഡെഫ് ബാഡ്മിന്റണ്‍).
ദ്രോണാചാര്യ പുരസ്കാരം
ജിവന്‍ജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്സിങ്), സുമ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."