എസ്.എം.എഫ് മുക്കം മുനിസിപ്പാലിറ്റി, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റികളായി
മുക്കം: സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീര്‍ണതകള്‍ക്കും അധാര്‍മിക പ്രവണതകള്‍ക്കും ലഹരിയുടെ കടന്നുകയറ്റത്തിനുമെതിരേ മഹല്ലു നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ മുക്കം മുനിസിപ്പാലിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുക്കം ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം എ.എം അഹ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യു.കെ അബ്ദുല്ലത്വീഫ് മൗലവി അധ്യക്ഷനായി.
ഭാരവാഹി തെരഞ്ഞെടുപ്പില്‍ എസ്.എം.എഫ് ജില്ലാ ജന. സെക്രട്ടറി സലാം ഫൈസി മുക്കം റിട്ടേണിങ് ഓഫിസറായി. നൂറുദ്ദീന്‍ ഫൈസി, ഹുസൈന്‍ യമാനി, എന്‍.കെ അബുഹാജി, വി. അസ്സു സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: എ.എം അഹ്മദ്കുട്ടി ഹാജി (പ്രസി), എന്‍. ഹുസൈന്‍ യമാനി മുക്കം (ജന. സെക്രട്ടറി), വി. അസ്സു (ട്രഷ.), അബ്ദുല്ല ബാഖവി പൂളപ്പൊയില്‍, കെ.സി അബൂബക്കര്‍ മൗലവി, മണിപ്ര മൊയ്തീന്‍ ഹാജി (വൈസ് പ്രസി), യൂസുഫ് ഫൈസി ആലിന്‍തറ, കോയാലി മാസ്റ്റര്‍ തെച്ച്യാട്, അബു ഹാജി ചേന്ദമംഗല്ലൂര്‍ (ജോ. സെക്ര).
കൂടരഞ്ഞി: എസ്.എം.എഫ് കൂടരഞ്ഞി പഞ്ചായത്ത് ഭാരവാഹികള്‍:
എന്‍.എം മുഹ്‌യിദ്ദീന്‍ ദാരിമി കൂടരഞ്ഞി (പ്രസി), മുനീര്‍ ദാരിമി കൂമ്പാറ (ജന. സെക്ര), ദാരിമി ഇ.കെ കാവനൂര്‍ (ട്രഷ.), സുബൈര്‍ മുസ്‌ലിയാര്‍ മരഞ്ചാട്ടി, ജബ്ബാര്‍ കല്‍പ്പൂര്‍ (വൈ. പ്രസി), പി.എം മുഹമ്മദ്കുട്ടി കൂടരഞ്ഞി, സി.എം നൗഷാദ് കുളിരാമുട്ടി (ജോ. സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."