വഞ്ചനാക്കേസില്‍ പ്രതിയായ പൊലിസുകാരന്‍ എ.ആര്‍ ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട:വഞ്ചനാക്കേസില്‍ പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കോന്നി സ്റ്റേഷനിലെ സി.പി.ഒ വിനുകുമാറിനെയാണ് പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.റാന്നി സ്വദേശി നല്‍കിയ പരാതിയില്‍ വിനുകുമാറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരുന്നു.
രാവിലെ പത്തുമണിയോടെയാണ് എ.ആര്‍ ക്യാമ്പിലെ വിനുകുമാറിനെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന പരാതി.റാന്നി സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവതിയില്‍ നിന്ന് പതിമൂന്നരലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിനുകുമാര്‍ ഒളിവിലായിരുന്നു. യുവതിയുടെ വാഹനത്തിന്റെ ആര്‍.സി പണയപ്പെടുത്തി സ്വകാര്യബാങ്ക് സ്ഥാപനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നു.
ഇയാള്‍ക്കതിരെ കേസ് എടുത്ത് ഒരുമാസം കഴിഞ്ഞിട്ടും വിനുവിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഒളിവിലായിരുന്ന വിനുകുമാര്‍ ഇന്ന് രാവിലെ എ.ആര്‍ ക്യാമ്പിലെത്തി സഹപ്രവര്‍ത്തകന്റെ ലുങ്കി ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിനുകുമര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന്റെ നിരാശയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."