HOME
DETAILS
MAL
നിയമസഭാ സമ്മേളനം ഡിസംബര്‍ 5 മുതല്‍; ഗവര്‍ണര്‍ക്കെതിരെ ബില്‍ കൊണ്ടുവരും
backup
November 16 2022 | 09:11 AM
തിരുവനന്തപുരം: ഡിസംബര്‍ അഞ്ചുമുതല്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഡിസംബര്‍ 15 വരെയാണ് സമ്മേളനം. നീട്ടണോ എന്നത് പിന്നീട് തീരുമാനിക്കും.
സഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള അടിയന്തര ഓര്‍ഡിനന്‍സിന് പ്രസക്തി ഇല്ലാതായി. പകരം നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരും.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാലിതിന് ഇതുവരെയും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."