നല്‍സ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 24ന്
കോഴിക്കോട്: ലഹരി-മയക്കുമരുന്ന് വിപത്തിനെതിരേ നാഷനല്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി (നല്‍സ) നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് കോഴിക്കോട്ട് നടക്കും. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപ്പിലാക്കുന്ന ലഹരി-മയക്കുമരുന്ന് വിരുദ്ധ കര്‍മ പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും.
ജില്ലാ കോടതിയില്‍ നടന്ന കൂടിയാലോചനാ യോഗത്തില്‍ ജില്ലാ ജഡ്ഡ് ടി.എസ്.പി മൂസത് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്റ, ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് ആര്.എല്‍ ബൈജു, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് രാജേന്ദ്രന് പുത്തന്‍ പുരയില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി സാറാമ്മ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."