HOME
DETAILS
MAL
നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍; അനുമതി നല്‍കി ഗവര്‍ണര്‍
backup
November 17 2022 | 16:11 PM
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അനുമതി നല്‍കി. ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. കേരള നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് നടക്കാനിരിക്കുന്നത്.
അതേ സമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഓര്‍ഡിനന്‍സുകള്‍ പാസാക്കാന്‍ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവില്‍ ചേര്‍ന്നപ്പോള്‍ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."