പാതയോരത്തെ മരം പകുതിയോളം മുറിച്ച നിലയില്‍
പട്ടിക്കാട്: രാത്രിയുടെ മറവില്‍ പാതയോരത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഉങ്ങ് മരം പകുതിയോളം മുറിച്ച നിലയില്‍. പട്ടിക്കാട് വടപുറം സംസ്ഥാനപാതയില്‍ അരിക്കണ്ടം പാക്ക് അങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ഉങ്ങിന്റെ മുരട് ഭാഗമാണ് പകുതിയോളം മുറിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് മരംവെട്ട് യന്ത്രവും മറ്റും ഉപയോഗിച്ച് മുറിച്ച് മാറ്റാന്‍ ശ്രമിച്ച നിലയില്‍ കണ്ടത്. വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ ബസ് കയറാനും മറ്റും ഈ മരച്ചുവട്ടിലാണ് നില്‍ക്കുന്നത്. വൈദ്യതി ലൈനും ഇതിനടത്തുകൂടിയാണ് കടന്ന് പോകുന്നത്. പകുതിയോളം മുറിച്ച മരം ഇപ്പോള്‍ ഏത് സമയവും നിലംപൊത്താറായ നിലയിലാണ്. അത് കൊണ്ട് തന്നെ വന്‍ അപകടമാണ് ഇപ്പോള്‍ ഇവിടെ പതിയിരിക്കുന്നത്.
അതേ സമയം ടൗണ്‍ നവീകരണത്തിനും ഇതിലേയുള്ള യാത്രാക്ലേശത്തിനും പരിഹാരം കാണാന്‍ ഈ മരം മുറിക്കണമെന്നാവശ്യപെട്ട് നാട്ടുകള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല. രാത്രിയുടെ മറവില്‍ ആസിഡ് ഒഴിച്ചും മറ്റും മരം നശിപ്പിക്കാന്‍ ഇതിനു മുമ്പും ശ്രമം നടന്നിരുന്നു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മരം പാതിയോളം മുറിച്ച നിലയില്‍ കണ്ടെത്തിയത്. മരം അധികൃതര്‍ തന്നെ മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."