ഏയ് ഓട്ടോ... വിളിച്ചാല്‍ പോയില്ലെങ്കില്‍ ലൈസന്‍സ് ഉണ്ടാകില്ല
ജാഫര്‍ കല്ലട
നിലമ്പൂര്‍: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ ദൂരത്തിന് ഓട്ടോ വിളിച്ചാല്‍ വരാന്‍ മടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി കൊണ്ടുപോകാന്‍ തയാറാകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. സമൂഹമാധ്യമങ്ങളിലൂടെയോ മറ്റോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകും.
വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോക്കാര്‍ക്കു താല്‍പര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു നടപടി.യാത്രക്കാര്‍ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്‌സ് ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി നല്‍കാം. ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്കാണ് വാട്‌സ് ആപ്പ് ചെയ്യേണ്ടത്. സഹ10@ഴാമശഹ.രീാ എന്ന ഐ.ഡിയിലേക്ക് ഇമെയില്‍ അയക്കുകയും ചെയ്യാം. ഏതു ജില്ലയില്‍നിന്നും ഈ നമ്പരിലേക്ക് വാട്‌സാപ്പ് സന്ദേശം അയയ്ക്കാം. പരാതികള്‍ ജില്ലകളിലേക്കു കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."