കത്ത് നിയമന വിവാദം തിരിച്ചടിയായി, നിയമനങ്ങള്‍ പരിശോധിക്കാന്‍ സി.പി.എം തീരുമാനം
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സി.പി.എം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തു. നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടി ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.
നിയമനകത്ത് വിവാദത്തിന് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന ആവശ്യവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."