ഗസ്സ ബ്ലാക്ക് ഔട്ട്: യുഎൻ രക്ഷാസമിതി ഉടൻ യോഗം ചേരണമെന്ന് യുഎഇ
ഗസ്സ ബ്ലാക്ക് ഔട്ട്: യുഎൻ രക്ഷാസമിതി ഉടൻ യോഗം ചേരണമെന്ന് യുഎഇ
അബുദാബി: യുഎൻ രക്ഷാസമിതി അടിയന്തിരമായി യോഗം ചേരണമെന്ന ആവശ്യമുന്നയിച്ച് യുഎഇ. ഗസ്സയിൽ ടെലികമ്മ്യൂണിക്കേഷൻ സംവിധാനം തകരുകയും ഇസ്‌റാഈൽ കരയുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയുടെ ആവശ്യം. “എത്രയും വേഗം” യോഗം ചേരണമെന്ന് യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടതായി യുഎഇ നയതന്ത്രജ്ഞർ അറിയിച്ചു.
"ഗസ്സയിൽ ഗ്രൗണ്ട് ഓപ്പറേഷൻസ് വിപുലീകരിക്കുക എന്ന ഇസ്‌റാഈലിന്റെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ എത്രയും വേഗം അടിയന്തര യുഎൻഎസ്‌സി യോഗം വിളിക്കാൻ യുഎഇ അഭ്യർത്ഥിച്ചു" യുഎഇ മിഷൻ യുഎൻ വക്താവ് ഷഹദ് മതാർ എക്‌സിൽ പോസ്റ്റ് ചെയ്തു.
15 അംഗ കൗൺസിൽ ഞായറാഴ്ച തന്നെ യോഗം ചേരണമെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്‌സിനോടും ഫലസ്തീനികൾക്കുള്ള സഹായം നൽകുന്ന യുഎൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) തലവൻ ഫിലിപ്പ് ലസാരിനിയോടും യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്.
അധിനിവേശ ഗസ്സ മുനമ്പിൽ ഇസ്‌റാഈൽ നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ യുഎഇ അപലപിക്കുകയും, കൂടുതൽ സിവിലിയൻ ജീവനുകൾക്ക് ഭീഷണിയാകുന്ന ഇസ്‌റാഈൽ കര യുദ്ധത്തിലും സൈനിക വർധനയിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."