HOME
DETAILS
MAL
മൂന്നരലക്ഷം വില വരുന്ന സിഗരറ്റുകള്‍ പിടികൂടി
backup
August 26 2016 | 22:08 PM
ഇരിട്ടി: കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് നികുതി വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന മൂന്നര ലക്ഷത്തോളം വില വരുന്ന സിഗരറ്റുകള്‍ വാണിജ്യ നികുതി വകുപ്പ് പിടികൂടി.
കൂട്ടുപുഴ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റുകള്‍ പിടികൂടിയത്. സിഗരറ്റിന്റെ 1300 ഓളം പാക്കറ്റുകള്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. കൂട്ടുപുഴ ചെക്ക്പോസ്റ്റിലൂടെ ലഹരി ഉല്പന്നങ്ങള് അടക്കം നിരവധി ഉല്പന്നങ്ങള് കടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സജീവമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നുള്ള പരാതി വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."