ദേശീയ യുവജന അവാര്‍ഡ് ജേതാവ് കനിവുതേടുന്നു
പരിയാരം: മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ദേശീയ യുവജന അവാര്‍ഡ് ജേതാവായ പരിയാരത്തെ കെ.വി ഗോപിനാഥന്‍ ഉദാരമതികളുടെ കനിവുതേടുന്നു. 20 വര്‍ഷത്തിലധികമായി പ്രമേഹരോഗിയായ ഇദ്ദേഹത്തിന് ഒരുവര്‍ഷം മുമ്പ് വൃക്കരോഗവും ബാധിച്ചതോടെയാണ് സാമ്പത്തിക പ്രശ്‌നം കാരണം ചികിത്സ വഴിമുട്ടുന്ന അവസ്ഥയിലായത്.
വിദ്യാര്‍ഥി ജീവിതം മുതല്‍ നാല്‍പതിലധികം വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമാണു ഗോപിനാഥന്‍. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. തീരദേശ മേഖലകളില്‍ വയോജന ക്ലാസുകള്‍ക്കു നേതൃത്വം നല്‍കിയ ഇദ്ദേഹത്തെ തേടി കാന്‍ഫെഡ്, ശാന്തിഗ്രാം അവാര്‍ഡുകളും എത്തിയിട്ടുണ്ട്.
ഏച്ചില്‍മൊട്ട, പരിയാരം, ഓണപ്പറമ്പ്, ഏഴോം മേഖലകളിലെ വയോജനങ്ങളെ സാക്ഷരരാക്കാന്‍ ഗോപിനാഥന്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കിയിരുന്നു. പൊതുസമൂഹത്തിനു വേണ്ടി പ്രതിഫലേച്ഛയില്ലാതെ നടത്തിയ നിസ്സീമമായ പ്രവര്‍ത്തനം മുന്‍നിര്‍ത്തി 1989ലാണ് ദേശീയ യുവജന അവാര്‍ഡ് ഗോപിനാഥനെ തേടിയെത്തിയത്. നൂറുകണക്കിനു രോഗികള്‍ക്കു സാന്ത്വനം പകര്‍ന്ന ഈ മനുഷ്യസ്‌നേഹിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സഹായങ്ങള്‍ എസ്.ബി.ഐ തളിപ്പറമ്പ് ബ്രാഞ്ചിലെ 35992628775 എന്ന അക്കൗണ്ട് നമ്പറില്‍ എത്തിക്കണം. ഐ.എഫ്.എസ്.സി കോഡ്: ടആകച0001000. ഫോണ്‍: 9495001643.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."