HOME
DETAILS

കാനഡ; ഡിസംബറില്‍ നിയമം മാറും; വിദ്യാര്‍ഥി വിസ നടപടികളില്‍ പുതിയ പരിഷ്‌കരണം; നയം വ്യക്തമാക്കി മന്ത്രി

  
backup
October 30 2023 | 04:10 AM

canada-implement-new-rules-in-letter-of-acceptence

കാനഡ; ഡിസംബറില്‍ നിയമം മാറും; വിദ്യാര്‍ഥി വിസ നടപടികളില്‍ പുതിയ പരിഷ്‌കരണം; നയം വ്യക്തമാക്കി മന്ത്രി

കുടിയേറ്റ വിരുദ്ധ വികാരവും, നയതന്ത്ര പ്രതിസന്ധിയുമൊക്കെ കാനഡ സ്വപ്‌നം കണ്ട് നടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ആശങ്കയുയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് നാല്‍പതിലധികം എംബസി ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചതും, കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതുമൊക്കെ വരും നാളുകളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടിയത്. അതിനിടയിലാണ് വാടക വീടുകളിലടക്കം ദൗര്‍ലഭ്യം നേരിട്ടതോടെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന വാദങ്ങളും കാനഡയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഈ ആശങ്കകളില്‍ നിന്ന് ആശ്വാസമാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെ വരവിന് പരിധി ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്ന നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് കാനഡയിലെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ വിദേശ വിദ്യാഭ്യാസ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

പുതിയ നിയമം
കാനഡയിലെ വിദ്യാഭ്യാസ രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഒരു സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിന് ആവശ്യമായ ലെറ്റര്‍ ഓഫ് ആക്‌സപ്റ്റന്‍സ് പരിശോധന ഉള്‍പ്പെടെയുള്ളവയാണ് പുതിയ നിയന്ത്രണങ്ങളില്‍ വരാന്‍ പോവുന്നത്.

ഡിസംബര്‍ 1 മുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതനുസരിച്ച് ഇനിമുതല്‍ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ ലെറ്റര്‍ ഓഫ് ആക്‌സപ്റ്റന്‍സ് നേരിട്ട് ഐ.ആര്‍.സി.സി (ഇമിഗ്രേഷന്‍, അഭയാര്‍ഥികള്‍, പൗരത്വ മന്ത്രാലയം) പരിശോധനക്ക് വിധേയമാക്കുകയും, അവ സ്ഥിരീകരിക്കുകയും ചെയ്യും. ഐ.ആര്‍.സി.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഇനിമുതല്‍ നിയമസാധുത ലഭിക്കൂ എന്ന് ചുരുക്കം. പുതിയ നിയന്ത്രണം വിദ്യാര്‍ഥികളെ ലെറ്റര്‍ ഓഫ് ആക്‌സപ്റ്റന്‍സ് തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പുതിയ നിയമത്തിന് പിന്നിലെ കാരണമെന്ത്?
കനേഡിയന്‍ പഠന വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ലെറ്റര്‍ ഓഫ് ആക്‌സപ്റ്റന്‍സ് ഹാജരാക്കണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും വ്യാജ രേഖകള്‍ ചമച്ച് ലെറ്ററുണ്ടാക്കി ഏജന്‍സികള്‍ വിദ്യാര്‍ഥികളെ ചതിക്കുന്ന കഥകളും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍പ്പെട്ടത്. ഇവരെ കൂട്ടത്തോടെ നാടുകടത്താനായിരുന്നു തീരുമാനം.

ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയതായിരുന്നു ഇവര്‍. മാര്‍ച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് കനേഡിയന്‍ ബോര്‍ഡര്‍ ഏജന്‍സി (സി.ബി.എസ്.ഇ) ഇവരുടെ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നാടുകടത്തല്‍ നടപടി നിര്‍ത്തിവെച്ചെങ്കിലും കേസ് ഇപ്പോഴും തുടരുകയാണ്.

തട്ടിപ്പ് പുറത്തുവന്നതോടെയാണ് വിദ്യാര്‍ഥികളുടെയും, ബിരുദധാരികളുടെയും കേസുകള്‍ അവലോകനം ചെയ്യുന്നതിനായി കാനഡ ബോര്‍ഡര്‍ സര്‍വ്വീസസ് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുതിയൊരു ടാസ്‌ക് ഫോഴ്‌സും ഐ.ആര്‍.സി.സി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ പൗരനായ ബ്രിജേഷ് മിശ്രക്കെതിരെ കുടിയേറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് വ്യാപകമായ അന്വേഷണങ്ങളാണ് ഐ.ആര്‍.സി.സിയും, സി.ബി.എസ്.ഇയും ചേര്‍ന്ന് നടത്തിയത്. ഈ മാസം ആദ്യം തന്നെ ഇത്തരത്തില്‍ 103 കേസുകള്‍ അന്വേഷിക്കുകയും അവയില്‍ 40 എണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ആക്‌സപ്റ്റന്‍സ് ലെറ്റര്‍ നിയമങ്ങളില്‍ പുതിയ പരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാവുന്നത്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht

കാനഡ; ഡിസംബറില്‍ നിയമം മാറും; വിദ്യാര്‍ഥി വിസ നടപടികളില്‍ പുതിയ പരിഷ്‌കരണം; നയം വ്യക്തമാക്കി മന്ത്രി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  12 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  12 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  12 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  12 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago