HOME
DETAILS
MAL
സമരപരിപാടികള്‍ക്ക് രൂപം നല്കി അഖിലകക്ഷി യോഗം
backup
August 26 2016 | 22:08 PM
ആലക്കോട്: മലയോര ഹൈവേ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ജനവഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ നടുവിലില്‍ ചേര്‍ന്ന അഖിലകക്ഷി യോഗം തീരുമാനിച്ചു.
സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ. സജീവ് ജോസഫ്, അഡ്വ.സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, പി.ടി മാത്യു, മുസ്ലിം ലീഗ് നേതാക്കളായ അഡ്വ.സി.കെ മുഹമ്മദ്, വി.എ റഹിം, കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോയ് കൊന്നക്കല്‍, ജെയ്മി ജോര്‍ജ് സംസാരിച്ചു.
29ന് നടക്കുന്ന മലയോര ഹര്‍ത്താല്‍ വിജയിപ്പിക്കാനും അടുത്ത മാസം ഒമ്പതിന് വൈകുന്നേരം മൂ്ന്നുമണിക്ക് ചെറുപുഴ മുതല്‍ വള്ളിത്തോട് വരെ മനുഷ്യച്ചങ്ങല തീര്‍ക്കാനും യോഗം തീരുമാനിച്ചു. വിവാദ ഉത്തരവ് പിന്‍വലിക്കുന്നത് വരെ വിവിധ സമര പരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."