മലയോര ഹൈവേ മലയോരം സമരമുഖത്തേക്ക്
ആലക്കോട്: മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള കോണ്‍ഗ്രസിന്റെയും, യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വ്യത്യസ്ത സമര പരിപാടികള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ശയന പ്രദക്ഷിണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു തോമസ് അധ്യക്ഷനായി. നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപെട്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അഡ്വ.സജീവ് ജോസഫ്, അഡ്വ.സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, പി.ടി മാത്യു, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, രഞ്ജിത്ത് നടുവില്‍, വിജേഷ് ആന്റണി, സെബാസ്റ്റ്യന്‍.കെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ആലക്കോട് ടൌണില്‍ അര കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തിയത്.
മലയോര ഹൈവേ വിഷയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രയരോം ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഇരിക്കൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഹനീഫ അധ്യക്ഷനായി. വി.വി അബ്ദുള്ള, ഒ.വി നാസര്‍, ടി.കെ മുസ്തഫ, കെ.എച്ച് അഷറഫ്, എം.എം സലിം ഹാജി, ഹനീഫ മൂന്നാം കുന്ന്, പി.ബി ആശിഖ്, കെ.എം മഹറൂഫ്, സൈനുദീന്‍, അജ്മല്‍, കെ സഫ്‌വാന്‍ സംസാരിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസ് വാഴപ്പള്ളി അധ്യക്ഷനായി. ജോയിസ് പുത്തന്‍പുര, മാത്യു മണ്ഡപത്തില്‍, ജോയ് കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, ബിജു പുതുക്കള്ളി, ജെയ്മി ജോര്‍ജ്, ജോബിച്ചന്‍ മൈലാടൂര്‍ ജോസഫ് ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."