യു.എ.ഇയിലേക്ക് കേരള സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; താമസവും ടിക്കറ്റുമൊക്കെ ഫ്രീ
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ അബുദാബിയിലെയും, ദുബായിലെയും മെഡിക്കല്‍- ഹെല്‍ത്ത് കെയര്‍ മേഖലകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ദുബായിലെ DCAS എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനേയും, അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിസിന്‍ ഡിവിഷനിലേക്ക് പുരുഷ നഴ്‌സുമാരെയുമാണ് ആവശ്യമുള്ളത്.
1. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍
ആകെ 80 ഒഴിവുകളാണുള്ളത്. പൂര്‍ണ്ണമായും സൗജന്യ റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്.
യോഗ്യത
ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നോളജിസ്റ്റ്/ ബി.എസ്.സി നഴ്‌സിങ്/ അഡ്വാന്‍സ് പിജി ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി കെയര്‍/ ബി.എസ്.സി ട്രോമ കെയര്‍ മാനേജ്‌മെന്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ആംബുലന്‍സ് മേഖലയില്‍ 2 വര്‍ഷത്തെ പരിചയം അഭികാമ്യം.
ഒരു EMT DCAS പാസ്സര്‍/ ലൈസന്‍സ് അല്ലെങ്കില്‍ DCAS Dataflow പോസിറ്റീവ് റിസര്‍ട്ട് ഉണ്ടായിരിക്കണം. പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും.
5000 യു.എ.ഇ ദിര്‍ഹമായിരിക്കും ശമ്പളം. (113813 രൂപ). താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി നല്‍കും. ആഴ്ച്ചയില്‍ 48 മണിക്കൂറായിരിക്കും ജോലി. വര്‍ഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവ് ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ വിശദമായ CV, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, EMT DCAS ലൈസന്‍സിന്റെ പകര്‍പ്പുകള്‍, ഡാറ്റഫ്‌ളോ ഫലം എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2024 മാര്‍ച്ച് 28നോ അതിന് മുമ്പോ അയക്കാവുന്നതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈന്‍ ദുബായ് ഇഎംടി എന്നതായിരിക്കണം
2. പുരുഷ നഴ്‌സ്
അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിസിന്‍ ഡിവിഷനിലേക്ക് യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേക്കാണ് പരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഈ വിഭാഗത്തിലും 80 ഒഴിവുണ്ട്. സൗജന്യ റിക്രൂട്ട്‌മെന്റാണിത്.
യോഗ്യത
ബി.എസ്.സി നഴ്‌സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്.
ഐ.സി.യു, എമര്‍ജന്‍സി, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിങ് എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം.
പ്രായപരിധി: 40 വയസില്‍ താഴെ.
ഒരു DOH പാസ്സര്‍, അല്ലെങ്കില്‍ DOH ലൈസന്‍സ് അല്ലെങ്കില്‍ DOH Dataflow പോസിറ്റീവ് റിസള്‍ട്ട് ഉണ്ടായിരിക്കണം.
500 യു.എ.ഇ ദിര്‍ഹമായിരിക്കും ശമ്പളം. ( 113813 രൂപ). താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി നല്‍കും.
ആഴ്ച്ചയില്‍ 48 മണിക്കൂറായിരിക്കും ജോലി. വര്‍ഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവ് ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിശദമായ CV, DOH ലൈസന്‍സിന്റെ പകര്‍പ്പ്, DOH ഡാറ്റഫ്‌ളോ ഫലം എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് 28 മാര്‍ച്ച് 2024നോ അതിന് മുമ്പോ അയക്കാവുന്നതാണ്. ഇ-മെയിലിന്റെ സബ്ജക്ട് ലൈന്‍ അബുദാബി മെയില്‍ നഴ്‌സ് ആയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."