അപകടത്തില്‍പെട്ടവരുടെ രക്ഷക്കായി ഇനി ഹൈവേ പൊലിസ് ആംബുലന്‍സ്
കണ്ണൂര്‍: ജില്ലയിലെ ദേശീയപാതയില്‍ അ പകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ഇനി പൊലിസിന്റെ ആംബുലന്‍സ്. ഭാരത് പെട്രോളിയം ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത മൂന്ന് ആംബുലന്‍സാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തുക. കൊച്ചിയിലും തൃശൂരിലും ഹൈവേ പൊലിസിന്റെ ആംബുലന്‍സ് സര്‍വിസ് ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ സര്‍വിസ് ഇന്നുരാവിലെ 10ന് എ.ആര്‍ ക്യാം പില്‍ ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയപാതയിലെ മാഹി പാലം മുതല്‍ ആണൂര്‍ പാലം വരെയാണ് ആംബുലന്‍സിന്റെ സേവനം ലഭിക്കുക. ഏറ്റവുംകൂടുതല്‍ ആളുകള്‍ അപകടത്തില്‍പെടുന്നത് ദേശീയപാതയിലാണ്. പലപ്പോഴും അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനാല്‍ ജീവഹാനി സംഭവിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് പൊലിസ് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയത്.
ദേശീയപാതയില്‍ ഏറെ അപകട സാധ്യതയുള്ള പരിയാരത്താണ് ആംബുലന്‍സിന്റെ സര്‍വിസ് ലഭിക്കുക. പരിയാരം പൊലിസിന്റെ നിയന്ത്രണത്തിലായിരിക്കും സേവനം. 24 മണിക്കൂറും സേവനം ലഭിക്കുന്ന ആംബുലന്‍സ് നമ്പര്‍ 0497 2808100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."