ഗോളടിച്ചത് ജന്മനാടിനെതിരേ; ആഘോഷിക്കാതെ എംബോളോ
ദോഹ: കാമറൂണിനെതിരായ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി വലകുലുക്കിയ ബ്രീല്‍ എംബോളോ ഗോള്‍ നേട്ടം ആഘോഷിക്കാതിരുന്നത് കണ്ടപ്പോള്‍ കാണികള്‍ ഒന്ന് അമ്പരന്നു. സന്തോഷം പ്രകടിപ്പിക്കുന്നതിന് പകരം എന്തോ കൈയബദ്ധം പറ്റിയെന്ന ഭാവത്തില്‍ ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി ക്ഷമാപണ രൂപേണ നിന്ന എംബോളോയുടെ നടപടി എല്ലാവരെയും അദ്ഭുതപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി കളിക്കുന്ന എംബോളോയുടെ ജന്മനാട് കാമറൂണാണ്. ആ രാജ്യത്തോടുള്ള ആദരമെന്നോണമാണ് അദ്ദേഹം നിര്‍നിമേഷനായി നിന്നത്.
കാമറൂണ്‍ തലസ്ഥാന നഗരിയിലാണ് എംബോളോയുടെ ജനനം. അഞ്ചാം വയസ്സില്‍ അമ്മയോടൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറി. അവിടെ വച്ച് എംബോളോയുടെ അമ്മ സ്വിറ്റ്‌സര്‍ലന്‍ഡുകാരനെ വിവാഹം ചെയ്തു. പിന്നാലെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലിലേക്ക് താമസംമാറി. 2014ല്‍ സ്വിസ് പൗരത്വം ലഭിച്ചു. അണ്ടര്‍-16 ദേശീയ ടീമിലും ഇടംകിട്ടിയതോടെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ ടീമിനായി 59 മല്‍സരങ്ങള്‍ കളിച്ചു. ക്ലബ് ഫുട്‌ബോളില്‍ മൊണോക്കോയ്ക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."