നിപ; ഉറവിടം കണ്ടെത്താന്‍ പഴുതടച്ച പരിശോധന
മാവൂര്‍: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ നടത്തുന്നത് പഴുതടച്ച പരിശോധന. മരണപ്പെട്ട കുട്ടി ഇടപഴകിയ ആടുകളുടെ രക്തവും സ്രവങ്ങളും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും സംയുക്തമായി ശേഖരിച്ചു.
കുട്ടി പരിചരിച്ചിരുന്ന ആടിന് ദിവസങ്ങള്‍ക്കു മുമ്പ് ദഹനക്കേട് ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ആടുകളില്‍ നിന്ന് ഇതുവരെയും നിപ മനുഷ്യരിലേക്ക് പകര്‍ന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മാത്രമാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കുന്നതെന്ന് പരിശോധനാ സംഘത്തിന് നേതൃത്വം നല്‍കിയ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടറും എ.ഡി.സി.പി ജില്ലാ കോഡിനേറ്ററുമായ ഡോ. കെ ബേബി പറഞ്ഞു. വളര്‍ത്തു പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നുമാണ് നിപ മനുഷ്യരിലേക്ക് പകരുന്നത്.
കുട്ടി ഭക്ഷിച്ചെന്നു പറയുന്ന റമ്പുട്ടാന്‍ മരത്തിന്റെ വവ്വാല്‍ കടിച്ചതെന്ന് സംശയിച്ച പഴങ്ങളുടെ അവശിഷ്ടങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് താന്‍ പഠിച്ചിരുന്ന പാഴൂര്‍ എ.യു.പി സ്‌കൂളില്‍ നിന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലഭിച്ച റമ്പുട്ടാന്‍ തൈ മരണപ്പെട്ട മുഹമ്മദ് ഹാഷിം തന്നെ നട്ടുവളര്‍ത്തിയതാണ്. റമ്പുട്ടാന്‍ മരം നിലനില്‍ക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തിന്റെ മറുകരയിലെ മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്നമംഗല്ലൂര്‍ കളത്തിങ്ങല്‍ പറമ്പിലാണ് വവ്വാലുകളുടെ ആവാസ കേന്ദ്രം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് അധികൃതര്‍ ഇവിടെയെത്തി വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിച്ചു.
ഇവയെല്ലാം ഭോപ്പാലിലെ ലാബിലേക്ക് അയച്ചു പരിശോധന നടത്തും. എപ്പിഡമിസ്റ്റ് ഡോ. നിഷ എബ്രഹാം, ജില്ല ലാബ് ഓഫിസര്‍ ഡോ. പി.എന്‍ അതുല്യ, വെറ്ററിനറി സര്‍ജന്‍ ഡോ. കെ.സി ഇസ്മയില്‍, ഫോറസ്റ്റ് സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാജീവ്, വാച്ചര്‍മാരായ കരീം മുക്കം, ഷബീര്‍ ചുങ്കം,കബീര്‍ കളന്‍തോട് നേതൃത്വം നല്‍കി. സമീപപ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."