പണിക്കന്‍കുടി കൊലപാതകം: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ, പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പണിക്കന്‍കുടി കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നല്കി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സിന്ധുവിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ് മൊഴി നല്കി.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."