മുട്ടുവേദന ഓപറേഷന്‍ വേണ്ട ഹോമിയോപ്പതിയിലുണ്ട് പരിഹാരം
മുട്ടുവേദന എന്ന് കേള്‍ക്കുമ്പോഴേക്കും ഓപറേഷന്‍ വേണ്ടണ്ടിവരുമോ എന്ന് പേടിക്കുന്നവര്‍ക്കും വേദന സംഹാരി കഴിക്കണോ അതോ കുത്തിവയ്പ് വേണ്ടിവരുമോ എന്ന് അറിയേണ്ടണ്ടവര്‍ക്കും വേണ്ടണ്ടിയാണിത് എഴുതുന്നത്. മുട്ടുവേദന വലിയ ഒരു രോഗമല്ല. അത് ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാനും കുറയ്ക്കാനും തടയാനും കഴിയും.
അപകടം, വൈകല്യം, അണുബാധ തുടങ്ങിയവയെല്ലാം മുട്ടുവേദനക്ക് കാരണമാണെണ്ടങ്കിലും വയസായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം എല്ലുതേയ്മാനമാണ്.
മുന്‍പ് 60 വയസിനുശേഷം കണ്ടണ്ടിരുന്ന മുട്ടുവേദന ഇന്ന് 40 വയസുകാരില്‍ പോലും കണ്ടണ്ടുവരുന്നു. പള്ളികളില്‍ ഇരുന്ന് നമസ്‌കരിക്കാന്‍ വയ്യാത്തവര്‍ കസേരയിട്ട് നിസ്‌കരിക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്. പല പള്ളികളിലും ചെറുപ്പക്കാര്‍ പോലും ഇത്തരം കസേരകളെ ആശ്രയിക്കുന്നു. ഓരോ വര്‍ഷം കൂടുമ്പോഴും പള്ളികളിലെ കസേരകളുടെ എണ്ണവും കൂടുന്നുണ്ടണ്ട്. പത്തോ ഇരുപതോ വര്‍ഷം മുന്‍പ് ഇല്ലാതിരുന്ന ഒരു കാഴ്ചയായിരുന്നു ഈ കസേരകള്‍. എല്ലുതേയ്മാനവും മുട്ടുവേദനയും നമ്മുടെ നാട്ടില്‍ എത്രത്തോളം ഉണ്ടണ്ട് എന്നതിന്റെ തെളിവാണിത്. മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ് ഇതിലേക്ക് നയിക്കുന്നത് എന്നതിനാല്‍, ഇക്കാര്യം ശ്രദ്ധിച്ചാല്‍ തന്നെ ഈ രോഗത്തെ ഒരു പരിധിവരെ വരുതിയിലാക്കാം.
ലക്ഷണങ്ങള്‍
മുട്ടില്‍ ഉണ്ടണ്ടാകുന്ന അസഹ്യ വേദന, മുട്ടുകള്‍ അനക്കുമ്പോള്‍ വേദന അനുഭവപ്പെടുക, നീര്‍ക്കെട്ട്, നിറം മാറ്റം, നടക്കുമ്പോള്‍ മുട്ടില്‍ വേദന, ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ വേദന, നിസ്‌കരിക്കാന്‍ ഇരിക്കാന്‍ കഴിയാതാവുക, കോണി കയറാനുള്ള ബുദ്ധിമുട്ട്, ടോയ്‌ലറ്റില്‍ ഇരിക്കാനുള്ള പ്രയാസം, മസിലുകള്‍ക്ക് ശക്തിക്കുറവ്, അനക്കാന്‍ കഴിയാതിരിക്കുക, അനക്കുമ്പോള്‍ വേദന, നടക്കുമ്പോള്‍ മുട്ടുകളില്‍ നിന്നു ശബ്ദം വരുക ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
പ്രായമേറുന്നതിന് അനുസരിച്ച് വേദന കൂടി വരുന്നു. ആദ്യമാദ്യം ഓടാന്‍ കഴിയാതെ ആവുക, കോണി കയറാന്‍ കഴിയാതെ ആവുക തുടങ്ങിയ പ്രയാസങ്ങളാണ് കണ്ടണ്ടുവരുന്നത്. വീടിന്റെ രണ്ടാം നിലയിലേക്ക് ഒരിക്കല്‍ പോലും കയറാന്‍ കഴിയാത്തവര്‍, മുകള്‍ നിലകളിലുള്ള സ്ഥാപനങ്ങളിലേക്കോ ആശുപത്രിയിലേക്കോ പോകാന്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഇങ്ങനെ തുടങ്ങി കാല്‍ തീരെ അനക്കാന്‍ കഴിയാത്തവര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.
എല്ല് തേയ്മാനം എങ്ങനെ ?
എങ്ങനെയാണ് എല്ലുകള്‍ തേയാറുള്ളത് എന്ന് ആളുകള്‍ ചോദിക്കാറുണ്ടണ്ട്. നമ്മുടെ മുട്ടിലെ സന്ധി മൂന്ന് എല്ലുകള്‍ ചേര്‍ന്നാണ് ഉണ്ടണ്ടായിട്ടുള്ളത്. തുടയെല്ലിന്റെ താഴ്ഭാഗവും കാലെല്ലിന്റെ മുകള്‍ഭാഗവും ചിരട്ട എന്ന എല്ലിന്റെ ഭാഗവുമാണ് ഇതിലുള്ളത്. എല്ലുകളുടെ അവസാന ഭാഗങ്ങളില്‍ കാണുന്ന തരുണാസ്ഥി തേയുകയും എല്ലുകള്‍ തമ്മിലുള്ള അകലം കുറയുകയും അപ്രകാരം അവ അടുത്തു വരാനും കൂട്ടി മുട്ടാനും ഇടയാവുകയും ചെയ്യുന്നതിനാലാണ് വേദന.
പരിഹാര മാര്‍ഗങ്ങള്‍
1. പ്രതിരോധം: പ്രതിരോധം ചികിത്സയേക്കാള്‍ മെച്ചം എന്ന് കേട്ടിട്ടില്ലേ. രോഗം വരാത്തവരും രോഗം ആരംഭിച്ചവരും രോഗത്തിന്റെ പാരമ്പര്യമുള്ളവരും ഭാരം, ഭക്ഷണം, വ്യായാമം, ജീവിതശൈലി നിയന്ത്രണങ്ങള്‍ എന്നിവ ശ്രദ്ധിക്കുകയാണ് ഏറ്റവും പ്രധാനം.
2. അമിതഭാരം നിയന്ത്രിക്കുക: നമ്മുടെ ശരീരത്തിലെ മുഴുവന്‍ ഭാരവും താങ്ങുന്നത് കാല്‍മുട്ടിലെ സന്ധികള്‍ ആണ്. എത്രത്തോളം ഭാരം കൂടുന്നു അത്രത്തോളം സന്ധികള്‍ക്ക് പ്രയാസവും കൂടും. കഴിയാവുന്നത്ര ഭാരം നിയന്ത്രിക്കുന്നതാണ് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്.
3. വ്യായാമം വര്‍ധിപ്പിക്കുക: പ്രഭാതസവാരി, നീന്തല്‍, സായാഹ്ന സവാരി തുടങ്ങി എല്ലാത്തരം വ്യായാമങ്ങളും ചെയ്യുക. കൂടാതെ കാലത്തെ സൂര്യപ്രകാശം ഏല്‍ക്കുക. കൂടുതല്‍ സമയം നിന്നാണ് ജോലി ചെയ്യുന്നത് എണ്ടങ്കില്‍ അല്‍പം ഇരുന്ന് കാലുകള്‍ക്ക് വിശ്രമം കൊടുക്കുക. തീരെ കാലുകള്‍ അനക്കമില്ലാതെ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുക.
4. ജീവിതശൈലീ മാറ്റങ്ങള്‍: ചടഞ്ഞു കൂടിയ ജീവിതശൈലി, വൈകിയുള്ള ഉറക്കം, വൈകിയുള്ള എഴുന്നേല്‍ക്കല്‍, മാനസികസമ്മര്‍ദം, അസമയത്തെ ഭക്ഷണം എന്നിവയെല്ലാം ഭാരം കൂടുന്നതിനും ശരീരത്തില്‍ അനാവശ്യ വസ്തുക്കള്‍ അടിയുന്നതിനും കാരണമാകുന്നു. ഇത്തരം തെറ്റായ ജീവിത ശൈലികളില്‍ നിന്ന് മാറി വ്യായാമം ചെയ്യുന്നതിനും സൂര്യപ്രകാശം ഏല്‍ക്കുന്നതിനും പ്രത്യേകം സമയം കണ്ടെണ്ടത്തുക.
5. ആരോഗ്യം ആഹാരത്തിലൂടെ: ധാരാളം പച്ചക്കറികളും പഴങ്ങളും ഇലക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കാന്‍ മറക്കരുത്. വിറ്റാമിന്‍ സി അടങ്ങിയ പുളിയുള്ള പഴങ്ങള്‍ ആയ ഓറഞ്ച്, മുസമ്പി, മുന്തിരി, പ്ലംസ് എന്നിവ കഴിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മത്തി പോലെയുള്ള മത്സ്യങ്ങള്‍ നല്ലതാണ്. മീന്‍ എണ്ണയും ഉപയോഗിക്കാം. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ ഒഴിവാക്കുക. ആവശ്യമാണെങ്കില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കാം. വാള്‍നട്ട്, ബദാം, ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, ഗ്രീന്‍ ടീ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
6. ഒഴിവാക്കേണ്ടണ്ട ഭക്ഷണങ്ങള്‍: ഇറച്ചി, മീന്‍, എണ്ണ, മസാല എന്നിവ പരമാവധി കുറയ്ക്കുക. പഞ്ചസാരയും വെണ്ണയും ഭക്ഷണത്തില്‍ എത്രത്തോളം കുറക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കുക. രാത്രി അരിയാഹാരം ഒഴിവാക്കി ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവ ഉപയോഗിക്കുക. ജങ്ക് ഫുഡ്, കളര്‍ ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കുക.
വീട്ടുവൈദ്യം
മുട്ടുവേദനയ്ക്ക് ചെറിയ വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്. ഒരു ഗ്ലാസ് മുരിങ്ങയും അര ഗ്ലാസ് കല്ലുപ്പും അരച്ചു ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കാലില്‍ അമര്‍ത്തി പിടിപ്പിക്കാവുന്നതാണ്.
വ്യായാമം ചെയ്യാം
വളരെ ലഘുവായ, എല്ലാവര്‍ക്കും ചെയ്യാവുന്ന ചില വ്യായാമങ്ങളെ പരിചയപ്പെടുത്താം. മുട്ടുവേദനയ്ക്ക് പരിഹാരമാവുന്ന വ്യായാമങ്ങളാണിവ. ആശുപത്രിയില്‍ പോകാന്‍ പ്രയാസമുള്ള ഈ കൊവിഡ് കാലത്ത് ഇത് ഉപകാരപ്പെടും.
1. നിലത്ത് ഒരു പായ വിരിച്ച് കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തിവച്ച് ഇരിക്കുക. ചെറിയ ഒരു ടര്‍ക്കി ടൗവ്വലോ തോര്‍ത്തോ മടക്കി ഒരു മുട്ടിന് അടിയില്‍ വച്ച് മുട്ട് ടൗവ്വലിലേക്ക് അമര്‍ത്തുക. ഒന്നുമുതല്‍ 10 എണ്ണുന്നത് വരെ അമര്‍ത്തിപ്പിടിച്ച ശേഷം അയക്കുക. രണ്ടു കാലുകളിലും ഇതുപോലെ മാറിമാറി ചെയ്യുക. ദിവസവും രാവിലെയും വൈകുന്നേരവും 10 പ്രാവശ്യം ആവര്‍ത്തിക്കുക.
2. ഒരു പായയില്‍ ഇരുന്നു കാലുകള്‍ മുന്നിലേക്ക് നീട്ടി ഒരു തോര്‍ത്തണ്ട് കാല്‍വെള്ളയിലൂടെ ചുറ്റി പാദത്തെ പിന്നിലേക്ക് വലിക്കുക. മെല്ലെ അയക്കുക. ശേഷം പത്തു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. ദിവസവും രണ്ടണ്ടു നേരം ഇപ്രകാരം ചെയ്യാം.
3. ജനല്‍ കമ്പിയിലോ മറ്റോ പിടിച്ചുകൊണ്ടണ്ട് മെല്ലെ കുനിഞ്ഞ് ഇരിക്കുക തുടര്‍ന്ന് ഉയര്‍ന്ന് എഴുന്നേല്‍ക്കുക. ഇപ്രകാരം കമ്പിയില്‍ പിടിച്ച് മുട്ട് മടക്കി ഇരിക്കുകയും ഉയരുകയും ചെയ്യുക. പത്ത് പ്രാവശ്യം വീതം ദിവസവും മൂന്നോ നാലോ പ്രാവശ്യം ചെയ്യാം.
4. മലര്‍ന്നു കിടന്നു കൊണ്ടണ്ട് ഒരുകാല്‍ 30 ഡിഗ്രി മുകളിലേക്ക് ഉയര്‍ത്തുക. അഞ്ചു സെക്കന്‍ഡ് വരെ അപ്രകാരം പിടിച്ചുനിര്‍ത്തിയശേഷം താഴ്ത്തുക. മറ്റേ കാലും അതുപോലെ ഉയര്‍ത്തിയ ശേഷം താഴ്ത്തുക. ഇങ്ങനെ അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കുക. ദിവസവും രണ്ടണ്ടു പ്രാവശ്യം ചെയ്യുന്നത് നന്നായിരിക്കും.
ഹോമിയോ ചികിത്സ
എല്ലുതേയ്മാനം കാരണമുള്ള മുട്ടുവേദനയ്ക്ക് ഹോമിയോപ്പതി ചികിത്സ ഏറെ ഫലം ചെയ്യാറുണ്ടണ്ട്. സര്‍ജറി നിര്‍ദേശിച്ച തേയ്മാനം കാരണമുളള മുട്ടുവേദനകള്‍ക്ക് ഹോമിയോ ചികിത്സയും ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ടണ്ടു കടിഞ്ഞാണിടാന്‍ കഴിയാറുണ്ടണ്ട്.
ചെടികളില്‍ നിന്നുള്ള മരുന്നുകളും ധാതുലവണങ്ങളില്‍ നിന്നുള്ള മരുന്നുകളും എല്ലാം ഹോമിയോപ്പതിയില്‍ ഉപയോഗിക്കാറുണ്ടണ്ട്. ഗുളികകള്‍ക്കും തുള്ളി മരുന്നുകള്‍ക്കും പുറമേ പുരട്ടാവുന്ന തൈലങ്ങളും ബാമുകളും ഓയിന്‍മെന്റ്കളും ഇന്ന് ലഭ്യമാണ്.
ഇത്തരം ചികിത്സയില്‍ വേദന സംഹാരികള്‍ ഉപയോഗിക്കുന്നില്ല എന്നതിനാല്‍ മരുന്നുകള്‍ക്ക് യാതൊരു പാര്‍ശ്വഫലവും ഉണ്ടണ്ടാവില്ല. താരതമ്യേന പഥ്യങ്ങള്‍ കുറവായതിനാല്‍ ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാനുമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."