HOME
DETAILS

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

  
October 28, 2025 | 9:21 AM

Former Indian player Zaheer Khan has praised Indian superstar Virat Kohli

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. കോഹ്‌ലിയെ ഏകദിനത്തിലെ ഏറ്റവും മികച്ച താരമെന്നാണ് സഹീർ ഖാൻ വിശേഷിപ്പിച്ചത്. ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഹീർ ഖാൻ. 

"സ്ഥിരതയും മത്സരങ്ങൾ വിജയിപ്പിക്കാനുള്ള കഴിവുമാണ് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത്. മത്സരങ്ങളിൽ ഏതു സമ്മർദ്ദ സാഹചര്യങ്ങളിലും വിരാടിന്റെ ആധിപത്യം വളരെ മികച്ചതാണ്.  എക്കാലത്തെയും മികച്ച ഏകദിന ബാറ്ററായി അദ്ദേഹത്തെ മാറ്റുന്നതും ഇതുകൊണ്ടുതന്നെയാണ്"

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയായിരുന്നു വിരാട് തിളങ്ങിയിരുന്നത്. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു. 

ഇനി ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പര നാളെയാണ് ആരംഭിക്കുക. കദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഓസ്ട്രേലിയ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. എന്നാൽ ഏകദിനത്തിലേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനായിരിക്കും ഇന്ത്യ ടി-20 പരമ്പരയിലൂടെ ലക്ഷ്യം വെക്കുക.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

Former Indian player Zaheer Khan has praised Indian superstar Virat Kohli. Zaheer Khan has described Kohli as the best player in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  3 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  3 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  3 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago