HOME
DETAILS

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചരണം നടത്തിയ ജനം ടി.വിക്കെതിരെ കേസെടുത്തു

  
Web Desk
November 01 2023 | 07:11 AM

police-file-case-against-janam-tv-for-hate-news-about-kalamassery-blast

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചരണം നടത്തിയ ജനം ടി.വിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്‌തെന്ന പരാതിയില്‍ ജനം ടി.വിക്കെതിരെ പൊലിസ് കേസ്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രത്യേക മതവിഭാഗത്തിനെതിരെ മനപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. കലാപമുണ്ടാക്കാനുള്ള ആഹ്വാനത്തോടെ പ്രകോപനമുണ്ടാക്കിയതിന് ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്.

കളമശ്ശേരി സ്‌ഫോടനം നടന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വിദ്വേഷജനകമായ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. മുഖ്യധാര മാധ്യമങ്ങളടക്കം ഇത്തരം വാര്‍ത്തകള്‍ ഏറ്റെടുത്തതോടെ വലിയ രീതിയിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്‌ഫോടനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയ ബി.ജെ.പി നേതാവും, കേന്ദ്ര മന്ത്രിയും, ഏഷ്യാനെറ്റ് എ.ഡിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്തത്.

''ഹമാസിന്റെ ജിഹാദിനുള്ള പരസ്യാഹ്വാനം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തിനു കാരണമാകുമ്പോള്‍ ഡല്‍ഹിയിലിരുന്ന് ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ് മുഖ്യമന്ത്രി'' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ആരോപണം തെളിഞ്ഞാല്‍ ആറു മാസം തടവോ പിഴയോ രണ്ടില്‍ ഏതെങ്കിലുമൊന്നോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

സമാന കേസില്‍ മാധ്യമ പ്രവര്‍ത്തകനും ജനം ടി.വി എഡിറ്ററുമായ അനില്‍ നമ്പ്യാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  6 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  28 minutes ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  43 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  3 hours ago