കേടുവന്ന കംപ്യൂട്ടര്‍ നന്നാക്കാന്‍ ഇനി വിദ്യാര്‍ഥികളും
അമ്പലത്തറ: വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠനം മാത്രമല്ല ഇനി അവര്‍ കേടുവന്ന കംപ്യൂട്ടര്‍ നന്നാക്കുവാനും തയ്യാര്‍. അതും നാല് രൂപയ്ക്ക്. ഈയൊരു പരീക്ഷണത്തിനായി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി തുടങ്ങി. ഒരു വിദ്യാഭ്യാസ ജില്ലയിലെ ഒരു സ്‌കൂളില്‍ എന്ന രീതിയിലാണ് പദ്ധതി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കോഴ്‌സ് .
വി. എച്ച്. എസ്. ഇ വകുപ്പ്, കേരള ഐ.ടി അറ്റ് സ്‌ക്കൂള്‍, കെല്‍ട്രോണ്‍ എന്നിവയുടെ സംയുക്ത സംരംഭമായി അമ്പലത്തറയില്‍ ആരംഭിക്കുന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്കിലൂടെയാണ് ഇത് സാധ്യമാകുന്നത്. 25 വി. എച്ച്. എസ്. ഇ വിദ്യാര്‍ഥികള്‍ക്ക് കെല്‍ട്രോണിലെ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം നല്‍കും.
സ്‌കൂളില്‍ കംപ്യൂട്ടര്‍ സയന്‍സ്, അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകള്‍ നിലവിലുള്ളതിനാല്‍ കുട്ടികള്‍ക്ക് ഹാര്‍ഡ് വെയര്‍ പരിശീലനം എളുപ്പമാകും. അതുകൊണ്ട് തന്നെ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കേടായ കംപ്യൂട്ടറുകള്‍ നന്നാക്കി അതു വഴി വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുക എന്നതാണ് ഈ സംരഭത്തിന്റെ മുഖ്യ ലക്ഷ്യം.
കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വി.കൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ.കൃഷ്ണകുമാര്‍, ജയ, വി. എച്ച്. എസ്. സി ഡയരക്ടര്‍ ഉബൈദുള്ള, കെ. പി. പ്രകാശ് കുമാര്‍, എം. പി. രാജേഷ്, ബിന്ദു, പി. വേലായുധന്‍, പി. ശ്രീകാന്ത്, കെ. ശാരദ, പ്രിന്‍സിപ്പാള്‍ എം. പി പത്മനാഭന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."