HOME
DETAILS
MAL
വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം: മന്ത്രി
backup
August 26 2016 | 23:08 PM
കാസര്‍കോട്: തെരുവു നായകളുടെ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ നായകളെ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കണമെന്നും വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നല്‍കണമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന സമിതി യോഗത്തില്‍ നിര്‍ദേശം നല്കി.
ഈ മാസം 31നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് വളര്‍ത്തു മൃഗങ്ങളുടെ കണക്കുകള്‍ ശേഖരിക്കണം. പ്രദേശത്ത് ഇറച്ചിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കലക്റ്റര്‍ കെ.ജീവന് ബാബു. കെ.കുഞ്ഞിരാമന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."