HOME
DETAILS

പൂജപ്പുര ജയിലില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

  
backup
September 08, 2021 | 4:10 AM

%e0%b4%aa%e0%b5%82%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


തിരുവനന്തപുരം: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍(48) ആണ് ജയില്‍ ചാടിയത്.
ജയിലില്‍ അലക്കുജോലിയായിരുന്നു ഇയാള്‍ക്ക്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷമാണ് ഇയാളെ കാണാതായത്. ജയിലിന്റെ പിന്‍ഭാഗത്താണ് അലക്കുകേന്ദ്രം. ഇവിടെ ജയിലിന് മതില്‍ നിര്‍മിച്ചിട്ടില്ല. ഈ വഴിയാണ് പ്രതി കടന്നുകളഞ്ഞതെന്നു കരുതുന്നു. മതിലില്ലാത്ത ഭാഗംവഴി അലക്കുകേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്ന തടവുകാര്‍ സമീപത്തെ കടയില്‍ നിന്ന് സിഗരറ്റ് വാങ്ങിക്കുന്നത് പതിവാണ്.
രാവിലെ 7.30ഓടെയാണ് അലക്കുകേന്ദ്രത്തിലേക്ക് ജാഹിര്‍ ഹുസൈനെയും മറ്റൊരാളെയും വാര്‍ഡന്‍ കൊണ്ടുവന്നത്.
വാര്‍ഡന്‍ ജയിലിലേക്ക് മടങ്ങിയ സമയത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
വജ്രവ്യാപാരിയായ ശംസുദ്ദീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കവര്‍ന്നതിന് 2015ല്‍ ഫോര്‍ട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ശംസുദ്ദീന്റെ കീഴിലായിരുന്നു ഇയാള്‍ ജോലിചെയ്തിരുന്നത്.
2013ലാണ് തിരുവനന്തപുരം അതിവേഗ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
സംഭവത്തില്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറെ സസ്‌പെന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  12 hours ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  13 hours ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  13 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  13 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  13 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  13 hours ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  14 hours ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  14 hours ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  15 hours ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  15 hours ago