
തെല്‍തുംബ്‌ഡെ
ജാതീയതയുടെ ആശയക്കാര്‍ക്ക് ഒരുതരത്തിലും സന്ധിയാകാന്‍ പറ്റുന്ന ആളല്ല ആനന്ദ് തെല്‍തുംബ്‌ഡെ. ജാതീയതയെ തുറന്നുകാട്ടുകയും ദലിതുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത തെല്‍തുംബ്‌ഡെ ഭീമാ കൊറെഗാവ് കേസില്‍ മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ജയിലിലായതില്‍ അതിശയിക്കാനൊന്നുമില്ല. ഭീമാ കൊറെഗാവ് കേസ് തന്നെ വലിയ കള്ളമാണ്. രാജ്യത്തെ മുന്‍നിരക്കാരായ ആക്ടിവിസ്റ്റുകളെ ജയിലിൽ അടക്കാന്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയെടുത്ത ഒരു പെരും കള്ളക്കേസ്.
മഹാരാഷ്ട്രയിലെ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് 2018 ജനുവരി ഒന്നിന് എല്‍ഗാര്‍ പരിഷത്ത് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ദലിത് സംഘടനകളും ഹിന്ദുത്വവാദികളും ചടങ്ങിൽ ഏറ്റുമുട്ടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷമുണ്ടാക്കിയത് ഹിന്ദുത്വവാദികളാണ്. എന്നാല്‍, പൊലിസ് അറസ്റ്റ് ചെയ്തത് ദലിത് സംഘടനാ നേതാക്കളെ. ഇതിന്റെ തുടര്‍ച്ചയായാണ് തെല്‍തുംബ്‌ഡെ അടക്കമുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ക്കുടുക്കുന്നത്.
സുധീര്‍ ധവാലെ എന്ന ദലിത് ആക്ടിവിസ്റ്റ് ഒഴികെ മറ്റാരും എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കുകയോ സംഘര്‍ഷം നടക്കുമ്പോള്‍ ഭീമാ കൊറെഗാവിലുണ്ടാവുകയോ ചെയ്തിട്ടില്ല. ഐക്യദാര്‍ഢ്യസമിതി പോലുള്ള സംവിധാനമാണ് എല്‍ഗാര്‍ പരിഷത്ത്. എല്‍ഗാര്‍ പരിഷത്ത് സംഘാടകരായ ഖോല്‍സെ പാട്ടീലോ പി.ബി സാവന്തോ കേസില്‍ പ്രതികളായുമില്ല. അപ്പോള്‍ തെല്‍തുംബ്‌ഡെയെപ്പോലൊരാളെ അറസ്റ്റ് ചെയ്യാനും കേസില്‍ക്കുടുക്കാനും മറ്റെന്തൊക്കെയുണ്ട് കാര്യം.
അതറിയണമെങ്കില്‍ തെല്‍തുംബ്‌ഡെയുടെ അനവധിയായ പ്രബന്ധങ്ങളിലേക്കും രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലേക്കും കണ്ണോടിച്ചാൽ മതിയാവും. രാജ്യത്തെ ജാതീയതയെ തുറന്നു കാട്ടുന്ന മികച്ച പഠനങ്ങളാണ് അതിലേറെയും. 1950ല്‍ മഹാരാഷ്ട്രയിലെ രജൂരില്‍ ജനിച്ച തെല്‍തുംബ്‌ഡെ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിലെ സീനിയര്‍ പ്രൊഫസര്‍ പദവി വരെ എത്തിയത് കഷ്ടപ്പാടുകളേറെ ചവിട്ടിക്കടന്നാണ്. പിതാവ് ദരിദ്രനായൊരു ദലിത് തൊഴിലാളി.
തൊഴിലാളിയുടെ മകന്‍ മറ്റൊരു തൊഴിലാളിയായി മാറേണ്ട സാമൂഹിക പശ്ചാത്തലത്തെ വെല്ലുവിളിച്ചാണ് തെല്‍തുംബ്‌ഡെ വിശ്വേശ്വരയ്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദവും അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം.ബി.എയും മുംബൈ സര്‍വകലാശാലയില്‍ നിന്ന് സെബര്‍നെറ്റിക് മോഡലിങില്‍ പി.എച്ച്.ഡിയും നേടുന്നത്.
പിന്നാലെ ഭാരത് പെട്രോളിയത്തില്‍ എക്‌സിക്യൂട്ടീവും പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായി. ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രൊഫസറായി. ഇതിനിടയില്‍ കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് അടക്കമുള്ള നിരവധി ബഹുമതികള്‍ക്ക് അര്‍ഹത നേടി. ജാതീയതയ്‌ക്കെതിരായ പോരാട്ടം തന്റെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പുകളിലും പ്രകടിപ്പിച്ചിരുന്നു തെല്‍തുംബ്‌ഡെ. വിവാഹം കഴിച്ചത് ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകള്‍ രമയെ.
2018ല്‍ പ്രസിദ്ധീകരിച്ച റിപബ്ലിക്ക് ഓഫ് കാസ്റ്റ് എന്ന പുസ്തകമാണ് തെല്‍തുംബ്‌ഡെയുടെ പ്രധാന കൃതി. ജാതീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ കോളമിസ്റ്റായിരുന്നു. തെഹല്‍ക്കയിലും ഔട്ട്‌ലുക്കിലും തുടര്‍ച്ചയായി ലേഖനങ്ങളെഴുതാറുണ്ടായിരുന്നു.
2018ല്‍ ഭീമാ കൊറെഗാവ് കേസിന്റെ പേരില്‍ തെല്‍തുംബ്‌ഡെയുടെ വീട് റെയ്ഡ് ചെയ്ത പൊലിസ് പിന്നീട് അദ്ദേഹത്തെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാക്കി. തെല്‍തുംബ്‌ഡെയുടെ സഹോദരന്‍ മിലിന്ദ് നിരോധിത മാവോയിസ്റ്റ് സംഘടനയുടെ അംഗമാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിയ ന്യായം. ദിവസങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ മുംബൈ തലോജാ ജയിലിലെ ഇടുങ്ങിയ മുറിയിലായിരുന്നു ജീവിതം.
തനിക്കെതിരായ നീക്കങ്ങളെക്കുറിച്ച് ഒരിക്കല്‍ തെല്‍തുംബ്‌ഡെ ലോകത്തോടു പറഞ്ഞു: ദരിദ്രകുടുംബത്തിൽ ഏറ്റവും ദരിദ്രനായി ജനിച്ച ഞാന്‍ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നേട്ടങ്ങളുമായി കടന്നുവന്നു. ചുറ്റുമുള്ള സാമൂഹിക അസമത്വങ്ങളെ അവഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എനിക്ക് എളുപ്പത്തില്‍ ആഡംബര ജീവിതം നയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ തനിക്കാവുന്നത് സംഭാവന ചെയ്യണമെന്ന ബോധത്തോടെ, എന്റെ കുടുംബത്തെ ന്യായമായ ജീവിതനിലവാരത്തില്‍ നിലനിര്‍ത്താനും ലോകത്തെ സൃഷ്ടിക്കുന്നതിന് എന്റെ സംസ്ഥാനത്ത് സാധ്യമായ ഒരേയൊരു ബൗദ്ധിക സംഭാവന നല്‍കാനും സമയം ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ രചനകളിലോ പ്രവര്‍ത്തനങ്ങളിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കണിക പോലുമില്ല. എന്നിട്ടും അവരെന്നെ വേട്ടയാടുകയാണ്''. താൻ എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ആശങ്കകൾക്ക് ഉത്തരം ആനന്ദിന്റെ വാക്കുകളില്‍ത്തന്നെ മറുപടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 2 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 2 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 2 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 2 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 2 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
National
• 2 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 2 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 2 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 2 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 2 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 2 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 2 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 2 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 2 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 3 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 3 days ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 3 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 3 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 2 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 2 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 2 days ago