HOME
DETAILS
MAL
ഒരുവൻ
backup
November 27 2022 | 06:11 AM
കവിത
നൗഷാദ് കരുവമ്പൊയിൽ
പൂർണചന്ദ്രപ്രഭപോൽ
തിളങ്ങിവിടർന്നാ
ദളങ്ങളിലുതിർന്ന
ഹിമകണങ്ങളെ
പുൽകി തഴുകിവരും
അരുണോദയം
ദർശിച്ചിടാൻ നയന
സൗഭാഗ്യം നൽകിയാ
സ്രഷ്ടാവിനു സാഷ്ടാംഗം.
നന്ദി പ്രകാശിച്ചിരുവുടു-
മെങ്കിലും ഇരുചാണിൻ
മുകളിലായ് സൂര്യനുദിച്ചുയർന്നീടിൻ
നിവർന്നു നിൽക്കുവാൻ
സന്ധികൾക്കൂർജം
നൽകിയ സ്രഷ്ടാവെത്ര,
പ്രകീർത്തനങ്ങൾക്കർഹൻ.
നമിച്ചിടാം, സ്തുതിച്ചിടാം
ജഗന്നിയന്താവിനെ!
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."