HOME
DETAILS

ദോഹ നഗരത്തിൽ ട്രക്കുകൾക്കും ബസുകൾക്കും ഭാഗിക വിലക്ക്; ഈ റോഡിൽ മുഴുവൻ സമയത്തേക്ക് നിരോധനം

  
backup
November 02, 2023 | 10:20 AM

qatar-doha-prohited-heavy-vehicle-in-peak-time

ദോഹ നഗരത്തിൽ ട്രക്കുകൾക്കും ബസുകൾക്കും ഭാഗിക വിലക്ക്; ഈ റോഡിൽ മുഴുവൻ സമയത്തേക്ക് നിരോധനം

ദോഹ: തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിൽ വലിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഗതാഗത ജനറൽ ഡയറക്ടറേറ്റ്. ട്രക്കുകള്‍ക്കും 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍ക്കുമാണ് നിരോധനം. നഗരത്തിന് പുറമെ ഫെബ്രുവരി 22 റോഡില്‍ മുഴുവന്‍ സമയവും നിരോധനം ഏർപ്പെടുത്തി. എന്നാൽ തിരക്കേറിയ സമയം ഏതൊക്കെയെന്നോ എത്രനാളത്തേക്കാണ് നിരോധനം എന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, വിലക്കുള്ള സമയങ്ങളിൽ അനുമതിയോടെ പ്രവേശിക്കാമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പറയുന്നു. ട്രക്കുകൾ, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ എന്നിവയ്ക്ക് വിലക്കുള്ള സമയങ്ങളിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് എക്‌സെപ്ഷൻ എൻട്രി പെർമിറ്റ് ആണ് സ്വന്തമാക്കേണ്ടത്. ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിരോധിത റോഡുകളിൽ പ്രവേശിച്ചാൽ 500 റിയാൽ പിഴ അടക്കേണ്ടി വരും.

എന്നാൽ, ട്രക്കുകൾക്കും വലിയ ബസുകൾക്കും ഫെബ്രുവരി 22 റോഡിൽ മുഴുവൻ സമയ വിലക്കാണ് ഏർപ്പെടുത്തിയത്. റോഡിലെ മിസൈമീർ, ഫരീജ് അൽ അലി ഇന്റർസെക്‌ഷനുകളിൽ നിന്ന് ഉം ലഖ്ബ (ലാൻഡ്മാർക്ക്) ഇന്റർചേഞ്ച് വരെ വടക്കോട്ടുള്ള പാതയുടെ ഇരുവശങ്ങളിലുമാണ് നിരോധനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago