പറ്റിക്കാന്‍ നോക്കണ്ട;പണം അടക്കാതെ പരസ്യം ഒഴിവാക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്
ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ പരസ്യം കാണാതെ രക്ഷപ്പെടുന്ന ഉപഭോക്താക്കള്‍ക്കെതിരെ കമ്പനി രംഗത്ത്. ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.ചില ഉപഭോക്താക്കള്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ച കമ്പനി ഇത്തരം ആഡ് ബ്ലോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് പിന്നീട് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതെ വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പരസ്യം കാണാന്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ നിര്‍ബന്ധമായും പ്രീമിയം അക്കൗണ്ട് എടുക്കണമെന്നും അല്ലാത്ത പക്ഷം ഇത്തരക്കാര്‍ പരസ്യം കണ്ട് കൊണ്ട് മാത്രം യൂട്യൂബ് ഉപയോഗിക്കണമെന്നുമാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
Youtube recently started blocking the video player if ad blocker is installed. Here's a way to get past it:
— Shanjai raj (@shanjai_raj) October 9, 2023
GET PAST YOUTUBE BLOCKING ADBLOCKERS ?
If you want to get past that:
1. Click on share
2. Click on embed
3. Enjoy the video as usual!! ??#youtube #youtubepremium pic.twitter.com/80ge5eufrJ
Content Highlightes:YouTube is getting serious about blocking ad blockers
ടെക്‌നോളജി വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."