HOME
DETAILS
MAL
'സ്ഥലത്തുപോലുമില്ലാത്ത പിതാവിനെതിരെ കേസെടുത്തത് നിര്‍ഭാഗ്യകരം' സര്‍ക്കാര്‍ നടപടിക്കെതിരെ ജോസ് കെ മാണി
backup
November 28 2022 | 14:11 PM
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല.
എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സാഹചര്യമാണ്, പ്രത്യേക മേഖലയാണ്, അവിടെ പ്രധാനമായും ആഴത്തിലുള്ള ചര്‍ച്ചകളാണ് നടക്കേണ്ടത്. ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പരിഹാരം കാണണം' ജോസ് കെ മാണി പറഞ്ഞു. വിഴിഞ്ഞത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനോടൊപ്പം ക്രമസമാധാനം പരിപാലിക്കപ്പെടണമെന്ന് മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."