HOME
DETAILS
MAL
സഹചാരി പെന്ഷന് പദ്ധതി: തിങ്കളാഴ്ച വരെ അപേക്ഷിക്കാം
backup
August 26 2016 | 23:08 PM
മതൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ സഹചാരി മുഖേന ആയിരം കിഡ്നി, കാന്‍സര്‍ രോഗികള്‍ക്ക് മാസത്തില്‍ 1000 രൂപ വീതം എത്തിച്ച് നല്കുന്ന പെന്ഷന് പദ്ധതിയിലേക്ക് ജില്ലയില്‍ അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാ ഫോം ംംം.സെളൈവേൃശൗൈൃ.രീാ എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് മുന്‍പായി തൃശൂര്‍ എം.ഐ.സിയില്‍ എത്തിക്കേണ്ടതാണ്. നിശ്ചിത രോഗം വന്ന് നേരത്തെ ചികിത്സയില്‍ കഴിയുന്ന നിര്‍ധനര്‍ക്ക് മാത്രമാണ് സഹായം അനുവദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."