HOME
DETAILS
MAL
കുന്തിപ്പുഴയില്‍ അപ്രതീക്ഷിത ജലപ്രവാഹം
backup
August 27 2016 | 00:08 AM
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ അപ്രതീക്ഷിത ജലപ്രവാഹം. വെളളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കറുത്ത നിറത്തില്‍ കുന്തിപ്പുഴയില്‍ അമിതമായ ജലപ്രവാഹമുണ്ടായത്.
കഴിഞ്ഞ ഒരുമാസത്തോളമായി മണ്ണാര്‍ക്കാട് മേഖലയില്‍ മഴ പെയ്തിട്ടില്ല. സൈലന്റ് വാലി വനമേഖലയിലുണ്ടായ കനത്ത മഴയാണ് മലവെളളപ്പാച്ചിലിന് കാരണം.
നിരവധിയാളുകളാണ് കുന്തിപ്പുഴ പാലത്തിന് മുകളില്‍ അപ്രതീക്ഷിതമായ ജലപ്രവാഹം കാണാന്‍ തടിച്ചുകൂടിയത്. രാത്രിയിലും ജലപ്രവാഹം നിലച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."