എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈക്കോടതി; സര്‍ക്കാരിന്റെയും പരാതിക്കാരിയുടേയും ഹരജി തള്ളി
കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെയും പരാതിക്കാരിയുടേയും ഹരജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരിയും ഹരജി നല്‍കിയിരുന്നു.
തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് എല്‍ദോസ് കുന്നപ്പള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയത് ശരിയായില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെയും പരാതിക്കാരിയുടേയും വാദം. എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദത്തിനിടെ കോടതിയും പ്രോസിക്യൂഷനും ഉയര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമാ കഥപോലെയുണ്ടല്ലോയെന്നായിരുന്നു കോടതി പരാമര്‍ശം. എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ 'നോ' പറഞ്ഞാല്‍ അത് ബലാത്സം?ഗം തന്നെയാണെന്ന് പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണമെന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."