HOME
DETAILS
MAL
സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ യു.എസില്‍ പിടിയില്‍
backup
December 02 2022 | 06:12 AM
ന്യൂഡല്‍ഹി: പഞ്ചാബി ഗായകന് സിദ്ധു മൂസ വാലയുടെ കൊലപാതകം ആസൂത്രണം ചെയ്ത കൊള്ളസംഘത്തലവന് ഗോള്‍ഡി ബ്രാര്‍ യുഎസില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. നവംബര്‍ 20ന് കലിഫോര്‍ണിയയില്‍ ഇയാള്‍ പിടിയായിട്ടുണ്ടെന്നാണു വിവരം.
യു.എസ്. ഭീകര വിരുദ്ധ നിയമപ്രകാരമാണ് ഇയാളെ തടവിലാക്കിയത്. അതേസമയം, ഇന്ത്യക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മേയിലാണ് പഞ്ചാബിലെ മന്‍സയില്‍ കാറില്‍ യാത്ര ചെയ്തിരുന്ന സിദ്ധുവിനെ ഒരു സംഘം വെടിവച്ചു കൊന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ലോറന്‍സ് ബിഷ്ണോയ് കൊള്ളസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ബ്രാര്‍. പഞ്ചാബിലെ മുക്സര്‍ സാഹിബ് സ്വദേശിയായ ഇയാള്‍ 2017ല്‍ സ്റ്റുഡന്റ് വീസയിലാണ് കാനഡയില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."