HOME
DETAILS
MAL
ചരക്കുസേവന നികുതി ബില്ല്: ബി.ജെ.പി മുഖ്യമന്ത്രിമാരുമായി അമിത്ഷായുടെ കൂടിക്കാഴ്ച ഇന്ന്
backup
August 27 2016 | 03:08 AM
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്ല് പാസാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബി.ജെ.പി മുഖ്യമന്ത്രിമാരുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിയുടെയും സംസ്ഥാനങ്ങളുടെയും അനുമതിക്കായി ബില്ല് അയയ്ക്കും. ബില്ല് നിയമമാക്കുന്നതിന് പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായിരിക്കും ഇന്നതെ കൂടിക്കാഴ്ച. നേരത്തെ ബില്ല് ലോക്സഭയില്‍ പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."