HOME
DETAILS
MAL
സെപ്റ്റംബര്‍ രണ്ടിലെ പൊതുപണിമുടക്കിന് എതിരേ മമത
backup
August 27 2016 | 07:08 AM
കൊല്‍ക്കൊത്ത: സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കിനെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹര്‍ത്താലനുകൂലികള്‍ ജനങ്ങള്‍ക്ക് തടസമുണ്ടാക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മമത പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് ബംഗാളില്‍ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യും- മമത പറഞ്ഞു.
2011ല്‍ അധികാരത്തിലേറിയതു മുതല്‍ ഹര്‍ത്താലിനെതിരേയും വഴിമുടക്കി സമരങ്ങള്‍ക്കെതിരേയും മമത പ്രതികരിച്ചിരുന്നു. ഹര്‍ത്താലനുകൂലികള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തന്റെ ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."