HOME
DETAILS
MAL
തെളിവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹത: കെ.എം മാണി
backup
August 27 2016 | 08:08 AM
കോട്ടയം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവില്ലെന്ന് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞ വിജിലന്‍സ് ഉദ്യോഗസഥന് തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെ.എം. മാണി. പുനരന്വേഷണം നീതീകരിക്കാവുന്നതല്ല. യാതൊരു തെളിവുമില്ലെന്നും മാണി കുറ്റക്കാരനല്ലെന്നുമാണ് ഉദ്യോഗസ്ഥന് കോടതിയില്‍ പറഞ്ഞത്. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴും കോടതിയില്‍ ഇതേ നിലപാട് തന്നെയാണ് ഉദ്യോഗസ്ഥന് ആവര്‍ത്തിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇദ്ദേഹം തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."