HOME
DETAILS

വിഴിഞ്ഞത്തു വിളയാടുന്നത്

  
backup
December 04 2022 | 05:12 AM

4865234123-2

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നു എന്നിടത്ത് മാത്രം ഒതുങ്ങുന്നതല്ല സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ സ്വാധീനം. പാർലമെന്ററി അധികാരത്തിനപ്പുറമുള്ള വിശാല ഇടങ്ങളിലേക്ക് അത് വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. വെറുമൊരു രാഷ്ട്രീയകക്ഷിയുടെ രാഷ്ട്രീയ നിലപാടുകളെപ്പോലെയല്ല സംഘ്പരിവാർ പ്രത്യയശാസ്ത്രം. അതിരൂക്ഷമായ വംശീയതയും വർഗീയതയും തീവ്രവലതുപക്ഷ ചിന്താഗതിയുമൊക്കെ ചേർന്നതാണ് അതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അതിന്റെ വ്യാപനശേഷി നമ്മൾക്കൊക്കെ സങ്കൽപ്പിക്കാവുന്നതിനുമപ്പുറമാണ്.


ആശയപരമായി ബി.ജെ.പിയുടെ എതിർചേരിയിലെന്ന് നമ്മൾ കരുതുന്ന രാഷ്ട്രീയകക്ഷികളിലേക്കും ചില സാമൂഹ്യ, സാമുദായിക കൂട്ടായ്മകളിലേക്കുമൊക്കെ അതു വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കടുത്ത സംഘ്പരിവാർ വിരുദ്ധരെന്ന് നമ്മൾ കരുതുന്ന രാഷ്ട്രീയകക്ഷികൾക്കു പോലും ഇടക്കിടെ പ്രത്യക്ഷമായോ പരോക്ഷമായോ സംഘ്പരിവാർ രാഷ്ട്രീയം പറയേണ്ടിവരുന്നത്. തൽക്കാലം ഭാഷാപരമായ സൗകര്യത്തിന് നമുക്കതിനെ സംഘ്പരിവാറിസമെന്ന് വിളിക്കാം.
സംഘ്പരിവാറിന് കാര്യമായി അധികാര രാഷ്ട്രീയത്തിൽ ഇടംനേടാനാവാത്ത കേരളത്തിൽ പോലും കുറച്ചുകാലമായി ഭരണ, പ്രതിപക്ഷ പാർട്ടികളിൽ സംഘ്പരിവാറിസം പ്രകടമാണ്. ഇപ്പോൾ പ്രക്ഷുബ്ധമായ വിഴിഞ്ഞം കടപ്പുറത്ത് നടക്കുന്ന സമരത്തിൽ അതിന്റെ നഗ്‌നമായ വിളയാട്ടം തന്നെ കാണാം. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ചില ആശങ്കകൾ കാരണം അവിടുത്തെ തീരദേശജനത പ്രക്ഷോഭത്തിലാണ്. അവരിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്ക സമുദായത്തിൽപെട്ടവരാണ്. ആ സമരത്തിനു നേതൃത്വം നൽകുന്നതാവട്ടെ അവരുടെ സഭയും അതിന്റെ തലപ്പത്തിരിക്കുന്ന വൈദികരും.


സമരക്കാർ ഉന്നയിച്ച പല ആവശ്യങ്ങളും സംസ്ഥാന സർക്കാർ അംഗീകരിച്ചെങ്കിലും പദ്ധതിയുടെ പ്രവൃത്തി നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തുകയെന്ന അവരുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ ആവാസ ഇടങ്ങൾ കടലെടുത്തുപോകുമെന്ന തീരവാസികളുടെ ആശങ്ക തീർത്തും അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ല. രാജ്യത്തെ പല വൻകിട പദ്ധതികളും തദ്ദേശീയരുടെ ആവാസവ്യവസ്ഥയെ തകർത്ത ചരിത്രം  ആശങ്കയ്ക്ക് അടിവരയിടുന്നുണ്ട്. അത് അടിസ്ഥാനരഹിതമാണെങ്കിൽ ഒരു ശാസ്ത്രീയ പഠനത്തിലൂടെ അക്കാര്യം അവരെ ബോധ്യപ്പെടുത്തുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയുമാണ്. അതിനുപകരം അവർക്കെതിരേ സ്‌ഫോടനാത്മകവും വിദ്വേഷപരവുമായ ആരോപണങ്ങൾ ഉന്നയിച്ച് മുഖം രക്ഷിക്കാനാണ് ഇടതുപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.


ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത തരത്തിൽ നിയമവിരുദ്ധ തലത്തിലേക്ക്  സമരം എത്തിയിട്ടുണ്ടെന്നതാണ് അതിനു കാരണമായി സർക്കാർ പറയുന്ന ന്യായം. അത് ഒരളവോളം സത്യവുമാണ്. ഒരുതരത്തിലും ജനാധിപത്യ സമരരീതിയെന്ന് വിശേഷിപ്പിക്കാനാവാത്ത പൊലിസ് സ്റ്റേഷൻ ആക്രമണമടക്കം അവിടെ നടന്നു. എന്നാൽ ആ സമരരീതി ലത്തീൻ കത്തോലിക്കർ കണ്ടുപിടിച്ചതൊന്നുമല്ലെന്നതാണ് സത്യം. സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അത്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിലധികവും നടത്തിയത് കമ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ്. ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമണം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിലാണ് എഴുതിച്ചേർക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് കായണ്ണ പൊലിസ് സ്റ്റേഷൻ ആക്രമിച്ചത് തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരേ കേരളത്തിലെ ഭരണവർഗ രാഷ്ട്രീയകക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ സമരത്തിലും ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ജീവിതം വഴിമുട്ടിയ ജനതയ്ക്കു മുന്നിൽ കലാപമല്ലാതെ മറ്റു മാർഗമില്ല എന്ന് ലോകത്തോടു പറഞ്ഞത് കമ്യൂണിസ്റ്റായ മാവോ സെ തുങ്ങാണ്.
സമരത്തിന് സമുദായ നേതാക്കൾ നേതൃത്വം കൊടുക്കുന്നു എന്നതാണ് സർക്കാർ ഉന്നയിക്കുന്ന മറ്റൊരു ന്യായം. ഒരു ജനതയുടെ ജീവിതാശങ്കകൾ ഏറ്റെടുക്കാൻ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ വിസമ്മതിക്കുമ്പോൾ അവിടെ മറ്റാരെങ്കിലുമൊക്കെ കയറി ഇടപെടുന്നതും ആ ജനത അവർക്കു പിന്നിൽ അണിനിരക്കുന്നതും സ്വാഭാവികമാണ്. അതുകൊണ്ടൊന്നും ആ സമരത്തിന്റെ മുദ്രാവാക്യങ്ങൾ റദ്ദാകുന്നില്ല. വിഴിഞ്ഞം നിവാസികളെ പ്രക്ഷുബ്ധമാക്കുന്നത് അവരുടെ ജീവിതാശങ്കകളാണെന്നത് പച്ചവെള്ളം പോലെ സുതാര്യമാണ്.


നേരത്തെ ലത്തീൻ കത്തോലിക്ക അതിരൂപത വിഴിഞ്ഞം പദ്ധതിയെ അംഗീകരിച്ചിരുന്നെന്നും ഇപ്പോൾ ആ നിലപാടിൽനിന്ന് മലക്കംമറിയുന്നു എന്നുമുള്ള ന്യായവാദത്തിനുമില്ല പ്രസക്തി. മാറിവരുന്ന സാഹചര്യങ്ങളാണ് നിലപാടുകളെ സ്വാധീനിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ തുടക്കകാലത്ത് ഉമ്മൻ ചാണ്ടി സർക്കാർ അദാനിയുടെ കടൽക്കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്നു എന്ന് ആരോപിച്ച സി.പി.എം ഇപ്പോൾ ഭരണപക്ഷത്തായപ്പോൾ പദ്ധതിയുടെ നടത്തിപ്പുകാരുടെ റോളിലാണ്. സി.പി.എമ്മിന് സ്വീകരിക്കാവുന്ന നിലപാടുമാറ്റം ലത്തീൻ കത്തോലിക്ക സഭയയ്ക്ക് പാടില്ലെന്നത് പള്ളിയിൽ പറയേണ്ട ന്യായമല്ലേ.


ആ ന്യായം പറയുക മാത്രമല്ല സമരത്തെ നേരിടാൻ സർക്കാർ തികഞ്ഞ സംഘ്പരിവാർ നിലപാട് കാണിക്കുകയും ചെയ്തു. സമരം ദേശവിരുദ്ധരും സമരക്കാർ രാജ്യദ്രോഹികളുമാണെന്ന ആരോപണമുന്നയിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടവും സംഘ്പരിവാറും ജനകീയസമരങ്ങൾക്കെതിരേ പ്രയോഗിക്കുന്ന ശുദ്ധ സംഘ്പരിവാറിസം തന്നെയാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചത്. ഇത് പുതിയ കാര്യമല്ല. ഗെയിൽ പൈപ്പ്‌ലൈനിനെതിരേയും ആവിക്കൽതോടിലും കോതിയിലും മാലിന്യ സംസ്‌കരണ പ്ലാന്റുകൾക്കെതിരേയുമൊക്കെയുള്ള ജനകീയ സമരങ്ങൾക്കെതിരേ കുറച്ചുകാലമായി സർക്കാരും സി.പി.എമ്മും ആരോപിച്ചുപോരുന്നത് ദേശവിരുദ്ധതതയും തീവ്രവാദവുമാണ്. ഏതെങ്കിലും സമുദായത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അതിനീചമായ ഈ ആരോപണം.


പരിവർത്തിത കമ്യൂണിസ്റ്റുകാരനായ മന്ത്രി വി. അബ്ദുറഹ്മാൻ ഇത്തിരി രൂക്ഷമായി തന്നെ ഈ ആരോപണമുന്നയിച്ചു. പരിവർത്തിതർ പൊതുവെ അങ്ങനെയാണ്. അവർ മാറി സ്വീകരിച്ച നിലപാടിനോട് കൂറുപുലർത്തുന്നു എന്നു കാണിക്കാൻ ഇടക്കിടെ ആ നിലപാടിൽ ഇത്തിരി തീവ്രത പ്രകടിപ്പിക്കും. സംസ്ഥാന സർക്കാരിനെ ബാധിച്ച സംഘ്പരിവാറിസം ലത്തീൻ കത്തോലിക്ക വൈദികരെ ബാധിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ലല്ലോ. വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസും അതേപോലെ തിരിച്ചടിച്ചു. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു അച്ചന്റെ പരാമർശം.
സംഗതി കേസും ഗുലുമാലുമായതോടെ അച്ചനും സഭയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടു തീരുന്നതല്ല സർക്കാരിന്റെയും അച്ചന്റെയും ആരോപണങ്ങളുടെ സാമൂഹ്യാഘാതങ്ങൾ. സമൂഹത്തിന്റെ സകല മേഖലകളിലേക്കും സംഘ്പരിവാറിസം ഇനിയും ആഴത്തിൽ വേരോടാൻ ഇതു സഹായിക്കുമെന്നുറപ്പാണ്. അത് ഇനിയും തുടരാനുമിടയുണ്ട്. അത്തരമൊരു 'നവോത്ഥാന' മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീർച്ചയായും അഭിമാനിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago