HOME
DETAILS

മണ്ണിനെ സംരക്ഷിക്കാം, ശരീരത്തെയും

  
Web Desk
December 04 2022 | 20:12 PM

456325463-2

ഇബ്രാഹിം തിക്കോടി


മണ്ണ് ഭൂമിയെ മൊത്തം ഉൾക്കൊള്ളുന്ന നാഡീവ്യൂഹമാണ്. മണ്ണിൻ്റെ ഘടന വികലമാക്കിയാൽ ഭൂമിയുടെ പ്രവർത്തനത്തിന് പലവിധ തകരാറുകളുണ്ടാകും. വായു മലിനീകരണം, ജലസ്രോതസുകളുടെ തടസപ്പെടുത്തൽ, സസ്യവളർച്ച മുരടിക്കൽ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടത്.


മണ്ണ് മനസിന് തുല്യമാണ്. മനസാണ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. മണ്ണാണ് ഭൂമിയുടെ വളർച്ചാ നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മനസ് നിയന്ത്രണവിധേയവും പ്രവർത്തനക്ഷമവും അല്ലാതെയായാൽ ശരീരത്തെ വല്ലാതെ ബാധിക്കും, ദൈനംദിന പ്രവർത്തനങ്ങളെ തകരാറിലാക്കും, ബന്ധങ്ങളും കൂട്ടായ്മകളും നശിപ്പിക്കും. ജീവിതംതന്നെ സർവനാശത്തിന്റെ വഴിയിലേക്ക് കൂപ്പുകുത്തും. ഇതുപോലെയാണ് ഭൂമിയിലെ മണ്ണിൻ്റെ സ്ഥിതിയും. മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഏറെയും നമ്മുടെ കഴിവുകേടുകൊണ്ട് അല്ലെങ്കിൽ അശ്രദ്ധയാൽ ഉണ്ടാകുന്നതാണ്. ലോക മണ്ണ് ദിനത്തിലെങ്കിലും ഈ വിഷയം നെഞ്ചേറ്റിയാൽ ഭൂമിയെയും അതുവഴി ശാരീരികാരോഗ്യത്തെയും കാത്തുസൂക്ഷിക്കാൻ സാധിക്കും.
മണ്ണുമായി ബന്ധപ്പെട്ട് ആദ്യം മനസിലേക്ക് ഇറങ്ങിവരുന്നത് കാർഷിക കാര്യങ്ങളാണ്. ശരിയായ രൂപത്തിലല്ല കൃഷിയിറക്കുന്നതെങ്കിൽ മണ്ണിൻ്റെ ഘടനക്ക് വിള്ളലുണ്ടാക്കും. കാർഷികോൽപന്നങ്ങൾ ഉപയോഗപ്പെടുത്തുന്ന ശരീരങ്ങൾക്കും ശരീരഭാഗങ്ങൾക്കും തകരാറുകളുണ്ടാകും. മൺതരികളുടെ ഇഴയടുപ്പം നിലനിർത്തിയാൽ മാത്രമേ സസ്യങ്ങൾക്ക് വളം വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇഴയടുപ്പം സംരക്ഷിക്കുന്നത് മണ്ണിലെ ജൈവാംശമാണ്. ഇത് മണ്ണിൽ നിലനിൽക്കുമ്പോൾ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടും. എന്നാൽ, ശരിയായ രൂപത്തിലല്ല വളപ്രയോഗം നടത്തുന്നതെങ്കിൽ ജീവാണുക്കളുടെ നാശവും ഒപ്പം മണ്ണിൻ്റെ ഘടനയും അതിവേഗം നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. വളർത്തുന്ന സസ്യങ്ങൾക്ക് ഉൽപാദനം നടത്താൻ പറ്റാത്ത സാഹചര്യവുമുണ്ടാകും. ഈ അവസ്ഥയ്ക്ക് ശക്തിപകരുന്ന പ്രധാന ഘടകം അശാസ്ത്രീയ രാസവളപ്രയോഗമാണ്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് രാസവളപ്രയോഗം നിലവിൽവരുന്നത്. ആ സമയത്തുതന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കാർ, വകുപ്പ് തലങ്ങളിൽ നിരവധി നിർദേശങ്ങൾ കർഷകരുടെ മുമ്പിൽവച്ചിരുന്നു. എന്നാൽ, അവയെല്ലാം പുറത്തേക്ക് വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. ലോബികളുടെ പ്രചാരണങ്ങൾക്കടിപ്പെട്ട് മണ്ണും ശരീരവും നശിക്കുന്ന അവസ്ഥയിലേക്ക് കർഷകർ മാറുകയും ചെയ്യുന്നു.


മണ്ണിൻ്റെ ഘടന അറിയാനും വളപ്രയോഗ നിർദേശം കൊടുക്കാനും ധാരാളം സംവിധാനങ്ങളുണ്ട്. എന്നാൽ, മാർക്കറ്റ് സംസ്‌കാരത്തിന്റെ കൂടെ ഓടിനടന്ന് ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥയിലാണ് കർഷകരുള്ളത്. കാണുന്നത് സ്വീകരിക്കുകയും കേൾക്കുന്നത് നടപ്പാക്കുകയും ചെയ്യുന്നു. അന്വേഷണ മനസ് നഷ്ടപ്പെട്ടിരിക്കുന്നു. കാർഷികവൃത്തിയിലൂടെ മണ്ണ് സംരക്ഷണം നടത്തണമെങ്കിൽ ആദ്യം മണ്ണ് പരിശോധിക്കണം. റിസൾട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് വളപ്രയോഗം നടത്തേണ്ടത്.


മണ്ണ് പരിശോധനയിലൂടെ കണ്ടെത്തുന്ന പ്രധാന ഘടകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, കാലിയം അഥവാ പൊട്ടാഷ് എന്നിവയാണ്. എൻ.പി.കെ എന്നാൽ രാസവളമല്ല. എൻ.പി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങളാണ്. ഇവ രാസവളത്തിലുമുണ്ട്, ജൈവവളത്തിലുമുണ്ട്. ജൈവവളത്തിലൂടെയുള്ള എൻ.പി.കെ സാവകാശത്തിലാണ് വലിച്ചെടുക്കപ്പെടുക. എന്നാൽ, രാസവളത്തിലൂടെ വരുന്നവ പെട്ടെന്ന് വലിച്ചെടുക്കപ്പെടും. അതുപോലെ, അശാസ്ത്രീയ രീതിയിലും വർധിച്ചതോതിലുമുള്ള രാസവളപ്രയോഗം സസ്യങ്ങളെ നാശത്തിലേക്ക് എത്തിക്കും. വർധിച്ച രാസവളപ്രയോഗം മണ്ണിനെയും അതുവഴി സസ്യങ്ങളെയും നമ്മുടെ ശരീരഭാഗങ്ങൾ വരെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കൊണ്ടുപോകുക.
കുമ്മായ വിതരണവും സമാനമാണ്. കുമ്മായം ചേർക്കുന്നത് മണ്ണിലെ അംമ്ലാംശം പോക്കാനാണ്. അധികരിച്ചാൽ മണ്ണിൽ ക്ഷാരാംശമാണ് ഉണ്ടാവുക. രണ്ട് അവസ്ഥകളും സസ്യങ്ങൾക്ക് മൂലകങ്ങൾ വലിച്ചെടുക്കാൻ പറ്റാത്തതാണ്. അമ്ലക്ഷാര നിർവീര്യാവസ്ഥയാണ് മൂലകങ്ങളുടെ ആഗിരണത്തിന് അനുയോജ്യമായിട്ടുള്ളത്. ഇന്നും സർവസാധാരണ കാണുന്ന കാഴ്ചയാണ് തത്വദീക്ഷയില്ലാതെ കുമ്മായം വിതറുകയെന്നത്. ഇതിൻ്റെ കൃത്യമായ അളവ് നിശ്ചയിക്കാനും വിതരണ രീതി നന്നായറിയുവാനും ജില്ലകൾതോറും മണ്ണ് പരിശോധന സംവിധാനമുള്ള കാലത്താണ് ഇത്തരത്തിലുള്ള അലസത പെരുകുന്നതെന്നുകൂടി ഓർക്കണം.


മണ്ണ് ദിനത്തിലെങ്കിലും മണ്ണിനെപ്പറ്റി പഠിക്കുന്നത് നന്നായിരിക്കും. അതിൻ്റെ ഘടന, അജ്ഞതയും അശ്രദ്ധയും ഉണ്ടാക്കുന്ന തകരാറുകൾ തുടങ്ങിയവയെപ്പറ്റി ചിന്തിക്കുന്നതും ഉചിതമായിരിക്കും. ഇതിലൂടെ ഭൂമിയിലെ മണ്ണ് നശീകരണാവസ്ഥയിലേക്ക് പോകുന്നതും അതുവഴിയുള്ള അന്തരീക്ഷ മലിനീകരണവും രോഗവ്യാപനവും തടയാൻ സാധിക്കും.

(മുൻ അസിസ്റ്റൻ്റ് സോയിൽ കെമിസ്റ്റാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago