കുറഞ്ഞ ചെലവില്‍ വിദേശത്ത് പഠിക്കാണോ? യൂറോപ്പില്‍ പഠന ചെലവ് ഏറ്റവും കുറവുള്ള ഏഴ് രാജ്യങ്ങള്‍ ഏതെന്നറിയാം
കുറഞ്ഞ ചെലവില്‍ വിദേശത്ത് പഠിക്കാണോ? യൂറോപ്പില്‍ പഠന ചെലവ് ഏറ്റവും കുറവുള്ള ഏഴ് രാജ്യങ്ങള്‍ ഏതെന്നറിയാം
വിദേശ രാജ്യങ്ങളില്‍ ചെന്ന് പഠനം പൂര്‍ത്തിയാക്കി മെച്ചപ്പെട്ട ജോലിയും, കരിയറും സ്വന്തമാക്കുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി തുടരുകയാണ്. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പ്രതിവര്‍ഷം തങ്ങളുടെ വിദേശ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ വിമാനം കയറുന്നത്. നാട്ടിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലിയും, തൊഴിലവസരവും, ജീവിത നിലവാരവുമാണ് പലരെയും കടല്‍കടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
അതേസമയം വിദേശ കരിയര്‍ സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തികം. പഠനച്ചെലവ്, ട്യൂഷന്‍ ഫീസ്, ബാങ്ക് സെക്യൂരിറ്റി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, യാത്ര, താമസം, ഭക്ഷണം എന്നിവക്കായി നല്ലൊരു തുക ചെലവാകും. അതിനാല്‍ തന്നെ പലരും തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കുകയും ചെയ്യുന്നു.
ഈയവസരത്തില്‍ പഠനച്ചെലവ് കുറവുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ആകെയുള്ള പരിഹാരം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തന്നെ യു.കെ, യു.എസ്, കാനഡ, നെതര്‍ലാന്റ്‌സ് തുടങ്ങിയവ വമ്പിച്ച ജീവിതച്ചെലവുള്ള രാജ്യങ്ങളാണ്. അതേസമയം ജര്‍മ്മനി, നോര്‍വെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ താരതമ്യേന കുറഞ്ഞ പഠന ചെലവും, ജീവിതച്ചെലവും വാഗ്ദാനം ചെയ്യുന്നവയാണ്. അത്തരത്തില്‍ പഠനച്ചെലവ് ഏറ്റവും കുറഞ്ഞ വിദേശ സ്റ്റഡി ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
- ജര്‍മ്മനി
യൂറോപ്പിലെ തന്നെ ചെലവ് കുറഞ്ഞ പഠനം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്തുള്ളത് ജര്‍മ്മനിയാണ്. പബ്ലിക് യൂണിവേഴ്‌സിറ്റികളിലെ ട്യൂഷന്‍ ഫ്രീ വിദ്യാഭ്യാസം തന്നെയാണ് ജര്‍മ്മനിയെ പ്രിയപ്പെട്ടതാക്കുന്നത്. അതുകൊണ്ട് തന്നെ താമസം, ഭക്ഷണം എന്നിവക്ക് മാത്രമായി നിങ്ങള്‍ പണം കണ്ടെത്തിയാല്‍ മതിയാവും. ജീവിതച്ചെലവ് താരതമ്യേന കുറവായത് കൊണ്ടുതന്നെ ഏറ്റവും മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്കാവും.
വര്‍ഷത്തില്‍ 11,950 യ.എസ് ഡോളറാണ് നിങ്ങള്‍ക്ക് ശരാശരി ജീവിച്ച് പോവാന്‍ ആവശ്യമായി വരുന്നത്.
2. നോര്‍വെ
പട്ടികയില്‍ രണ്ടാമതുള്ളത് നോര്‍വെയാണ്. ജര്‍മ്മനിയെപ്പോലെ തന്നെ പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് പഠിക്കാനാവും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജീവിതച്ചെലവിന്റെ കാര്യത്തില്‍ ജര്‍മ്മനിയേക്കാള്‍ ഒരുപടി മുകളിലാണ് നോര്‍വെ. പ്രതിവര്‍ഷം 17,200 യു.എസ് ഡോളറാണ് നോര്‍വെയിലെ ശരാശരി ലിവിങ് കോസ്റ്റ്. പക്ഷെ നിരാശപ്പെടേണ്ടതില്ല. കാരണം നോര്‍വെ യൂണിവേഴ്‌സിറ്റികളും, നോര്‍വെ സര്‍ക്കാരും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഠനം കൂടുതല്‍ എളുപ്പമാവുകയും ചെയ്യുന്നു.
3. ഫ്രാന്‍സ്
ലോകോത്തര വിദ്യാഭ്യാസത്തിനും, സംസ്‌കാര സമ്പന്നതയ്ക്കും പേരുകേട്ട ഫ്രാന്‍സിലും കുറഞ്ഞ ചെലവില്‍ പഠനം നടത്താനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2023 ഓടെ ഏകദേശം 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്കെത്തിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് സൗജന്യമല്ലെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ തുകയാണ് ചെലവ് വരുന്നത്.
2019-20 അധ്യായന വര്‍ഷത്തില്‍ ബാച്ചിലര്‍ കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 200 ഡോളറും, മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് 285 ഡോളറും ഡോക്ടറല്‍ കോഴ്‌സുകള്‍ക്ക് 445 ഡോളറുമായിരുന്നു ശരാശരി ട്യൂഷന്‍ ഫീസ്.
4. ഇറ്റലി
ഫ്രാന്‍സിന് സമാനമായി പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ താരതമ്യേന കുറഞ്ഞ ട്യൂഷന്‍ ഫീസാണ് ഈടാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാനായി വമ്പിച്ച പല പദ്ധതികളും ഇറ്റലി നടപ്പാക്കി വരുന്നുണ്ട്. വരും നാളുകളില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സാധ്യതകള്‍ വര്‍ധിപ്പിക്കാനാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം.
5. ചെക് റിപ്പബ്ലിക്
ചെക് റിപ്പബ്ലിക്കിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചെക് പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ ട്യൂഷന്‍ ഫീസിലുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നല്‍കി വരുന്നു. ജര്‍മ്മനിയെപ്പോലെ തന്നെ കുറഞ്ഞ ജീവിതച്ചെലവുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ചെക് റിപ്പബ്ലിക്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന സ്റ്റഡി ഡെസ്റ്റനേഷനുകളില്‍ ഒന്നുതന്നെയാണ് ചെക് റിപ്പബ്ലിക്.
6. പോളണ്ട്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ പോളണ്ടിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താങ്ങാവുന്ന വിദ്യാഭ്യാസ ചെലവുകളും, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവുമാണ് പോളണ്ടിന്റെയും പ്രത്യേകത. വര്‍ഷത്തില്‍ ഏകദേശം 7,700 ഡോളറനടുത്ത് മാത്രമേ ലിവിങ് കോസ്റ്റായി നിങ്ങള്‍ക്ക് ആവശ്യമായി വരുന്നുള്ളൂ.
7. ഹംഗറി
നിരവധി ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ ഹംഗേറിയന്‍ യൂണിവേഴ്‌സിറ്റികള്‍ വാഗ്ദാനം ചെയ്യുന്നു. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റ് സമ്പന്നമായ സംസ്‌കാരത്തിനും, ലോകപ്രശസ്തമായ യൂണിവേഴ്‌സിറ്റികള്‍ക്കും പേരുകേട്ടതാണ്. ട്യൂഷന്‍ ഫീസിനത്തില്‍ താരതമ്യേന കുറവാണ് ഹംഗറിയിലുള്ളത്.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."