HOME
DETAILS

യോഗ്യത രാഷ്ട്രീയചായ്‌വ്; പ്രഹസനമായി ബോര്‍ഡ് ഓഫ് സ്റ്റഡീസ്

  
backup
September 12 2021 | 18:09 PM

369546365-321


അജേഷ് ചന്ദ്രന്‍


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ പാഠ്യപദ്ധതിയിലെ കാവിവല്‍ക്കരണത്തിലൂടെ പുറത്തുവരുന്നത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ച. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ മിക്കതിലും തട്ടിക്കൂട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസെന്ന് വിലയിരുത്തല്‍. മികവിന്റെ കേന്ദ്രങ്ങളാക്കി ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ സര്‍വകലാശാലകളില്‍ തട്ടിക്കൂട്ട് പഠന ബോര്‍ഡുകളാണ് അരങ്ങുവാഴുന്നത്.
കക്ഷിരാഷ്ട്രീയ ചായ്‌വ് മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ കയറിപ്പറ്റാനുള്ള ഒരേയൊരു മാനദണ്ഡമെന്ന് യൂനിവേഴ്‌സിറ്റി അക്കാദമിക കൗണ്‍സിലംഗവും ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ ദിലീപ് രാജ് പറയുന്നു. കഴിവോ അക്കാദമിക യോഗ്യതയോ പരിഗണിക്കില്ല. ഫിലോസഫി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ഒരാള്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അസി. പ്രൊഫസറാണെന്നു രേഖയിലുണ്ട്. എന്നാല്‍ അങ്ങനെയൊരാള്‍ അവിടെ ഇല്ല. ഇതിനെതിരേ വി.സിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിട്ടും കാര്യമില്ലെന്നും ദിലീപ് രാജ് ഫേസ്ബുക്കില്‍ കുറിച്ചു.


പരിചയസമ്പന്നരെ മാറ്റിനിര്‍ത്തിയാണ് കോഴിക്കോട് സര്‍വകലാശാലയിലെ സുവോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതെന്ന് സെനറ്റ് മെംബര്‍ ഡോ. അലി മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. യു.ജി ഇസ്‌ലാമിക് ഹിസ്റ്ററി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ പ്രൊബേഷന്‍ പോലും കഴിയാത്ത അധ്യാപകയുണ്ട്. പാര്‍ട്ടിക്കാരുടെ പരേഡ് ഗ്രൗണ്ടാക്കി ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കഴിവോ, അക്കാദമിക യോഗ്യതയോ അല്ല, അധ്യാപക സംഘടനകളുടെ മെംബര്‍ഷിപ്പാണ് പലപ്പോഴും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിനുള്ള മാനദണ്ഡമെന്ന് ഡോ. കെ.എസ് മാധവന്‍ പ്രതികരിച്ചു. അതാത് ഭരണപക്ഷ സംഘടനകള്‍ ഇതിനുത്തരവാദികളാണ്. ഇതിന് മാറ്റം വരാതെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല രക്ഷപ്പെടില്ല. കക്ഷിരാഷ്ട്രീയത്തിനധീതമായി സ്വതന്ത്ര പഠന ബോര്‍ഡ് വന്നാല്‍ സിലബസുകളും ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ശ്രദ്ധയും ഗൗരവത്തോടെയും ചെയ്യേണ്ട ഒന്നാണ് സിലബസ് പരിഷ്‌കരണം. എന്നാല്‍ വേണ്ടത്ര മീറ്റിങ്ങുകളോ ചര്‍ച്ചകളോ ഇല്ലാതെയാണ് കേരളത്തില്‍ പലയിടങ്ങളിലും സിലബസ് രൂപീകരണം നടക്കുന്നത്. ഡോക്ടറേറ്റ് ഇല്ലാത്തവരും അഞ്ചുവര്‍ഷംപോലും പരിചയമില്ലാത്തവരും പാര്‍ട്ടി ടിക്കറ്റില്‍ പഠന ബോര്‍ഡില്‍ അംഗമാകാറുണ്ട്. കേരളത്തിലെ ഉന്നതപഠന മേഖലയെ പിന്നോട്ടടിക്കുന്നതില്‍ പ്രധാനമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago