ആയുഷ് സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ആയുഷ് സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2023 വര്‍ഷത്തെ ആയുര്‍വേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഹോം പേജില്‍നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോഡ് അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മെമ്മോയില്‍ രേഖപ്പടുത്തിയിട്ടുള്ള ഫീസ് നവംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നിനകം അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജില്‍ 4 മണിക്ക് മുമ്പ് രേഖകളുമായി ഹാജരായി പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദ വിവരങ്ങള്‍ക്ക് www.cee.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."