HOME
DETAILS

ഓണക്കാലം ലഹരിവിമുക്തമാക്കാന്‍ എക്‌സൈസ് വകുപ്പ്

  
backup
August 27 2016 | 18:08 PM

%e0%b4%93%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95


കൊട്ടാരക്കര: ഓണക്കാലത്ത് അമിത ലഹരി ഉപഭോഗം തടയാന്‍ എക്‌സൈസ് വകുപ്പ് കൊട്ടാരക്കര മേഖലയില്‍ വിവിധ കര്‍മ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ട് അറിയിച്ചു. ലഹരി വസ്തുക്കളുടെ ഉല്‍പാദനവും വിപണനവും കടത്തും തടയാന്‍ പരിശോധനകളും നിരീക്ഷണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.  കൊട്ടാരക്കര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.  
ചടയമംഗലം, കൊട്ടാരക്കര, എഴുകോണ്‍  റെയ്ഞ്ച് ഓഫിസുകളിലും ലോക്കല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.  പൊതു ജനങ്ങള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.  ഇതിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതായിരിക്കും.  അതിര്‍ത്തി കടന്ന് മദ്യവും മയക്കുമരുന്നും വരുന്നത് തടയാന്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.  ഇതിനായി ബോര്‍ഡര്‍ പ്രെട്രോളിങ് യൂനിറ്റ് രൂപീകരിച്ചിട്ടുണ്ട്.
 പ്രധാന പാതകള്‍ കൂടാതെ ഇടറോഡുകളിലും സമാന്തര പാതകളിലും ഈ യൂനിറ്റിന്റെ പരിശോധന 24 മണിക്കൂറും ഉണ്ടാകും.  അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സും രൂപീകരിച്ചു. പൊലിസുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയും ഉണ്ടാകും.  റവന്യൂ,  മോട്ടോര്‍ വാഹന വകുപ്പുകളുടെ  സഹായങ്ങളും ആവശ്യമായ സന്ദര്‍ഭങ്ങളെ തേടുന്നതായിരിക്കും.  ആയൂര്‍വേദ മരുന്ന് നിര്‍മാണ കേന്ദ്രങ്ങളിലും വില്‍പന ശാലകളിലും പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.  സംശയം ഉള്ളടത്തുനിന്നെല്ലാം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. താലൂക്കിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളുടെ വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ട്.  വ്യാജ വാറ്റ് തടയാന്‍ മുന്‍കാല വ്യാജവാറ്റ് കേന്ദ്രങ്ങളിലും ആറ്റു തീരങ്ങളിലെല്ലാം പരിശോധനകള്‍ നടന്ന് വരുന്നു. മദ്യമയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉള്‍പ്പെട്ടിട്ടിരിക്കുന്നവരും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരും മുന്‍കാലത്ത് ഈ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമെല്ലാം ഇപ്പോള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.  കണ്‍ട്രോള്‍ റൂം നമ്പരുകള്‍ കൊട്ടാരക്കര - 0474 - 245 0265, ചടയമംഗലം- 0474-247 5191, എഴുകോണ്‍ - 0474 - 2482333 കൂടാതെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിനെ നേരിട്ടും വിവരം അറിയിക്കാം.  ഫോണ്‍: 9400069446.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago